ഡി വൈഎഫ്ഐ പ്രവര്ത്തകന് നാദാപുരം തൂണേരി ഷിബിന് കൊലക്കേസില് മുസ്ലിം ലീഗ് പ്രവര്ത്തകര് കുറ്റക്കാരെന്ന് ഹൈക്കോടതി.
കേസിലെ ആദ്യ ആറു പ്രതികളും 15,16 പ്രതികളും കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. കേസിലെ 17 പ്രതികളെ വിചാരണക്കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.
ഇതിനെതിരെ ഷിബിന്റെ പിതാവ്, ആക്രമണത്തില് പരിക്കേറ്റവര്, സര്ക്കാര് എന്നിവരാണ് ഹൈക്കോടതിയില് അപ്പീല് നല്കിയത്. ഈ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധി. കേസിലെ 17 പ്രതികളില് ആദ്യ ആറു പേരും, 15, 16 പ്രതികളും കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. ഇവരെ ഈ മാസം 15 ന് കോടതിയില് ഹാജരാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
2015 ജനുവരി 22 നാണ് ഡിവൈഎഫ്ഐ പ്രവര്ത്തകനായ ഷിബിന് കൊല്ലപ്പെട്ടത്. കേസില് ആകെ 18 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില് ഒരാള് പ്രായപൂര്ത്തിയാകാത്തയാളാണ്. വേണ്ടത്ര തെളിവുകള് ഹാജരാക്കാന് പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എരഞ്ഞിപ്പാലത്തെ വിചാരണക്കോടതി പ്രതികളെ വെറുതെ വിട്ടത്.
STORY HIGHLIGHTS:Shibin murder case: League activists found guilty by High Court; Order to produce the accused on the 15th