സ്റ്റാറ്റസ് അപ്ഡേറ്റ്സില് പുതിയ ഫീച്ചറുകള് അവതരിപ്പിച്ച് വാട്സ്ആപ്പ്.
കോണ്ടാക്റ്റുകളെ സ്വകാര്യമായി മെന്ഷന് ചെയ്യാം: സ്റ്റാറ്റസ് അപ്ഡേറ്റ് ടാഗിങ് ഫീച്ചറുമായി വാട്സ്ആപ്പ്
സ്റ്റാറ്റസ് അപ്ഡേറ്റ്സില് പുതിയ ഫീച്ചറുകള് അവതരിപ്പിച്ച് വാട്സ്ആപ്പ്.
ഉപയോക്താക്കള്ക്ക് ഇപ്പോള് മറ്റുള്ളവരുടെ സ്റ്റാറ്റസ് ലൈക്ക് ചെയ്യാനും ഷെയര് ചെയ്യാനും കഴിയും. സ്റ്റാറ്റസ് അപ്ഡേറ്റുകളില് അവരുടെ കോണ്ടാക്റ്റുകളെ സ്വകാര്യമായി മെന്ഷന് ചെയ്യാനും മറ്റുള്ളവരെ ടാഗ് ചെയ്യാനും കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്.
പലപ്പോഴും മറ്റുള്ളവരുടെ സ്റ്റാറ്റസ് അപ്ഡേറ്റ്സുകൾ എല്ലാം കാണാന് കഴിയണമെന്നില്ല. ഏറ്റവും അടുത്ത ആളുകള് സ്റ്റാറ്റസ് കാണുന്നു എന്ന് ഉറപ്പാക്കാന് സഹായിക്കുന്നതാണ് പുതിയ ഫീച്ചര്.
അവരെ സ്വകാര്യമായി മെന്ഷന് ചെയ്ത് ടാഗ് ചെയ്ത് അവര് സ്റ്റാറ്റസ് കണ്ടു എന്ന് ഉറപ്പാക്കുന്നതാണ് ഈ ഫീച്ചറിന്റെ രീതി. ഈ സ്റ്റാറ്റസ് അപ്ഡേറ്റ് കൂടുതല് ആളുകളിലേക്ക് എത്തിക്കാന് ഏറ്റവും അടുത്ത ആളുകള് വീണ്ടും ഷെയര് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇതുവഴി സാധിക്കും.
ഇതിന് പുറമേയാണ് സ്റ്റാറ്റസ് ലൈക്ക് ഫീച്ചര്. ബട്ടണിന്റെ ഒറ്റ ടാപ്പിലൂടെ കോണ്ടാക്റ്റുകളുടെ സ്റ്റാറ്റസ് അപ്ഡേറ്റുകള് ലൈക്ക് ചെയ്യാന് കഴിയും.
സ്റ്റാറ്റസ് ലൈക്കുകള് സ്വകാര്യമാണ്. നിങ്ങള് ലൈക്ക് ചെയ്ത വ്യക്തിക്ക് മാത്രമേ അവ വ്യൂവേഴ്സ് ലിസ്റ്റില് കാണാനാകൂ എന്നും വാട്സ്ആപ്പ് വ്യക്തമാക്കി.
STORY HIGHLIGHTS:WhatsApp introduces new features in status updates.