KeralaNews

സ്വർണക്കടത്ത്, ഹവാല പണം പിടിച്ചതിലുള്ള അസ്വസ്ഥതയാണ് ഇപ്പോഴത്തെ അൻവറിൻ്റെ ആരോപണങ്ങൾക്ക് പിന്നിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പി വി അൻവർ എംഎൽഎയ്ക്കെതിരെ ആരോപണം കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കടത്ത്, ഹവാല പണം പിടിച്ചതിലുള്ള അസ്വസ്ഥതയാണ് ഇപ്പോഴത്തെ അൻവറിൻ്റെ ആരോപണങ്ങൾക്ക് പിന്നിലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പണം സംസ്ഥാന വിരുദ്ധ, രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.

അൻവറിന്റെ പേരെടുത്ത് പറയാതെയാണ് മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചത്. പ്രതിപക്ഷം മാത്രമല്ല, ആർഎസ്എസ് ഉൾപ്പെടെ സമൂഹത്തെ ഭിന്നിപ്പിക്കാൻ ലക്ഷ്യമിടുന്നവർ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും സർക്കാരിനേയും ആക്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ആരോപണങ്ങൾക്ക് പിന്നിൽ പൊലീസിന്റെ സ്വർണക്കടത്ത്, ഹവാല വേട്ടയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിനെതിരെയും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു. ന്യൂനപക്ഷ വോട്ട് ബാങ്കിൽ വിള്ളൽ വീഴുമോ എന്ന് പ്രതിപക്ഷം ഭയക്കുന്നുണ്ട്. ആർഎസ്എസുമായി ബന്ധമുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് പിന്നിൽ ഇതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ബിജെപിയുടെ വോട്ട് വിഹിതം വർധിച്ചതിൽ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു.

കോൺഗ്രസിനെയാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ കുറ്റപ്പെടുത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ എൽഡിഎഫിന് അടിപതറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2019 നെ അപേക്ഷിച്ച് 2024 ൽ കോൺഗ്രസിന്റെ വോട്ട് വിഹിതം കുറഞ്ഞു. അതേസമയം, എൽഡിഎഫിൻ്റെ വോട്ട് വിഹിതത്തിൽ നേരിയ വർധനവുണ്ടായെന്നും മുഖ്യനമന്ത്രി പറഞ്ഞു.

വീണ്ടും മത്സരിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. മത്സരിക്കുന്നത് സംബന്ധിച്ച് പാർട്ടിയാണ് തീരുമാനം എടുക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യക്തികൾക്ക് തീരുമാനം എടുക്കാനാവില്ല. 75 വയസ് പ്രായപരിധി നടപ്പാക്കും. എന്നാൽ തന്റെ

കാര്യം പാർട്ടിയാണ് തീരുമാനിക്കേണ്ടത്. എല്ലാക്കാലവും പാർട്ടിക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

STORY HIGHLIGHTS:The chief minister said that Anwar’s accusations are behind the complaints of gold smuggling and hawala money

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker