KeralaNewsPolitics

അൻവറിനെതിരെ പ്രകടനം:’ഗോവിന്ദൻ മാഷ് കൈ ഞൊടിച്ചാല്‍ വെട്ടിയരിഞ്ഞ് പുഴയില്‍ തള്ളും, മര്യാദക്ക് നടന്നില്ലെങ്കില്‍ കൈയും കാലും വെട്ടിമുറിക്കും

മുഖ്യമന്ത്രിക്കും പാർട്ടിക്കും എതിരെ എതിരെ പരസ്യമായി ആരോപണമുന്നയിച്ച പിവി അൻവർ എംഎല്‍എക്കെതിരെ നിലമ്ബൂരില്‍ സിപിഎം പ്രതിഷേധം.

എംഎല്‍എയുടെ ആരോപണത്തിന് എതിരെ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വാർത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രകടനം. സിപിഎം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിലാണ് നിലമ്ബൂർ ടൗണില്‍ പ്രതിഷേധ പ്രകടനം നടക്കുന്നത്.

ചെങ്കൊടി തൊട്ടു കളിക്കണ്ട എന്ന ബാനറും അന്‍വറിന്‍റെ കോലവുമായാണ് പ്രകടനം നടക്കുന്നത്. “ഗോവിന്ദൻ മാഷ് കൈ ഞൊടിച്ചാല്‍ വെട്ടിയരിഞ്ഞ് പുഴയില്‍ തള്ളും. ‘മര്യാദക്ക് നടന്നില്ലെങ്കില്‍ കൈയും കാലും വെട്ടിമുറിക്കും …” എന്നിങ്ങനെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രതിഷേധം. മലപ്പുറം ജില്ലയെ കൂടാതെ കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലും കോട്ടയം പ്രവർത്തകർ ഇടത് എംഎല്‍എക്കെതിരെ പ്രതിഷേധ പ്രകടനവുമായി ഇറങ്ങിയിട്ടുണ്ട്.

ഇന്ന് പിവി അൻവറുമായിട്ടുള്ള എല്ലാ ബന്ധവും അവസാനിച്ചെന്ന് എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനു പിന്നായെ വാർത്താ സമ്മേളനം വിളിച്ച ഇടത് എംഎല്‍എ ഇനി മുതല്‍ നിന്നു കത്താനാണ് തീരുമാനം എന്നറിയിച്ചിരുന്നു. ജനങ്ങളുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം പുതിയ പാർട്ടി രൂപീകരിക്കാന്‍ ഉള്‍പ്പെടെ അലോചിക്കുന്നുണ്ടെന്ന് അൻവർ പറഞ്ഞു. ഇതിൻ്റ ഭാഗമായി ജില്ലയിലെ 16 മണ്ഡലങ്ങളിലും നേരിട്ടെത്തി ജനങ്ങളെ കാണുമെന്നും നിലമ്ബൂർ എംഎല്‍എ അറിയിച്ചു.

STORY HIGHLIGHTS:Demonstration against Anwar: ‘If Govindan Mash shakes his hand, he will cut it and throw it in the river, if he does not behave politely, his hand and leg will be cut off’

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker