CreativityGulfSaudi

ഇരുപത് വർഷക്കാലം കോമയിൽ കഴിഞ്ഞിരുന്ന സഊദി രാജ കുടുംബാംഗം രാജകുമാരൻ അൽവലീദ് ബിൻ ത്വലാൽ അന്തരിച്ചു.



റിയാദ്: നീണ്ട ഇരുപത് വർഷക്കാലം കോമയിൽ കഴിഞ്ഞിരുന്ന സഊദി രാജ കുടുംബാംഗം രാജകുമാരൻ അൽവലീദ് ബിൻ ത്വലാൽ അന്തരിച്ചു. 36 വയസായിരുന്നു. അറബ് ലോകത്തെ ഏറ്റവും ധനികനും ശതകോടീശ്വരനുമായ ഖാലിദ് ബിൻ ത്വലാൽ രാജകുമാരൻ്റെ മകനായ അൽവലീദ് രാജകുമാരൻ 2005-ൽ ഒരു വാഹനാപകടത്തെത്തുടർന്നാണ് ഗുരുതരമായി പറിക്കേറ്റ് കോമയിൽ ആയത്.



തുടർന്ന് റിയാദ് കിംഗ് അബ്‌ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ ലൈഫ് സപ്പോർട്ടിലാണ് ജീവൻ നിലനിർത്തിയിരുന്നത്. സഊദി അറേബ്യയുടെ ഉറങ്ങുന്ന രാജകുമാരൻ എന്നാണ് ലോക മാധ്യമങ്ങൾ അൽവലീദ് രാജകുമാരനെ വിശേഷിപ്പിച്ചിരുന്നത്. 2005 ൽ ബ്രിട്ടനിലെ സൈനിക കോളേജിൽ പഠിക്കുമ്പോഴാണ് ദാരുണ അപകടം നടന്നത്. തലച്ചോറിന് പരിക്കേറ്റതിനെ തുടർന്ന് അബോധാവസ്ഥയിലാവുകയായിരുന്നു.



ഇക്കാലത്തിനിടക്ക് 2019 ൽ വിരലുകൾ ഉയർത്തുകയോ തല ചെറുതായി ചലിപ്പിക്കുകയോ ചെയ്യുന്നതായി കാണിക്കുന്ന വീഡിയോ പുറത്തുവന്നത് മാത്രമാണ് ആകെയുണ്ടായ ആരോഗ്യ പുരോഗതി. അതിനുശേഷം കൂടുതൽ വൈദ്യശാസ്ത്ര പുരോഗതി റിപ്പോർട്ട് ചെയ്‌തിരുന്നില്ല. 2025 ഏപ്രിൽ 18 ന് 36 വയസ്സ് തികഞ്ഞ അൽവലീദ് രാജകുമാരൻ ഇത്തവണത്തെ ജന്മദിനത്തിന് ശേഷം ബോധം വീണ്ടെടുത്തതായും കുടുംബാംഗങ്ങൾ അദ്ദേഹത്തെ ആലിംഗനം ചെയ്‌തതായും വ്യാജ വാർത്തകൾ പുറത്ത് വന്നിരുന്നു.



നിരന്തരമായ വൈദ്യ പരിചരണത്തിൽ കഴിഞ്ഞിരുന്ന അൽവലീദ് രാജകുമാരന് ഫീഡിംഗ് ട്യൂബ് വഴിയാണ് പോഷകാഹാരം നൽകിയിരുന്നത്. ആധുനിക സഊദി അറേബ്യയുടെ ശിൽപിയായ അബ്ദുൽ അസീസ് രാജാവിൻ്റെ കൊച്ചുമകനായ അൽവലീദ് രാജകുമാരൻ മിഡിൽ ഈസ്റ്റിലെ ദീർഘകാല കോമ കേസുകളിൽ ഒരാളായിരുന്നു.











STORY HIGHLIGHTS:Prince Alwaleed bin Talal, a member of the Saudi royal family who had been in a coma for twenty years, has died.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker