EntertainmentGulfSaudi

നാനൂറു കോടി റിയാലിലധികം വരുമാനമുണ്ടാക്കി സൗദിയിലെ സിനിമാ തിയേറ്ററുകള്‍

നാനൂറു കോടി റിയാലിലധികം വരുമാനമുണ്ടാക്കി സൗദിയിലെ സിനിമാ തിയേറ്ററുകള്‍. രണ്ടായിരത്തി പതിനെട്ട് ഏപ്രില്‍ മുതല്‍ കഴിഞ്ഞ മാസം വരെയുള്ള കണക്കാണിത്.

ഫിലിം കമ്മീഷന്റേതാണ് കണക്കുകള്‍. ബോക്‌സ് ഓഫീസില്‍ ഏറ്റവുമധികം പണം വാരിയത് അമേരിക്കൻ സിനിമകളെന്നും റിപ്പോർട്ടുകള്‍. സൗദിയില്‍ ആദ്യ സിനിമ പ്രദർശനം ആരംഭിക്കുന്നത് 2018 ഏപ്രില്‍ 18നാണ്. റിയാദിലെ പ്രാദേശിക സിനിമാ ഹാളിലായിരുന്നു പ്രദർശനം. ബ്ലാക്ക് പാന്തർ എന്ന ഹോളിവുഡ് ചിത്രമായിരുന്നു അന്ന് പ്രദർശിപ്പിച്ചത്.

തുടർന്ന് 2019 ജനുവരി 28ന് ജിദ്ദയിലും ആദ്യ സിനിമ ശാല തുറക്കുകയുണ്ടായി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാന്റെ നേതൃത്വത്തിലായിരുന്നു സിനിമാ തിയേറ്റർ തുറക്കാനുള്ള തീരുമാനം. വിനോദം എന്നതിലുപരി രാജ്യത്തിന്റെ വിവിധ മേഖലകളില്‍ പുതിയ ജോലി അവസരങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. നിലവില്‍ 21 നഗരങ്ങളില്‍ വിതരണം ചെയ്ത 65 സിനിമകളില്‍ നിന്നായി നേടിയത് 4.2 ബില്യണ്‍ റിയാലിന്റെ വരുമാനമാണ്. ഈ വർഷത്തെ ആദ്യ 8 മാസങ്ങളില്‍ 618.1 മില്യണ്‍ റിയാലാണ് വരുമാനം. ഈ വർഷം ഏറ്റവുമധികം വരുമാനമുണ്ടായത് ജൂണ്‍ മാസത്തിലാണ്. 141.7 മില്യണ്‍ റിയാലിന്റെ വരുമാനമാണുണ്ടായത് 2.9 മില്യണ്‍ ടിക്കറ്റുകള്‍ വിറ്റതിലൂടെയാണ് നേട്ടം.

ബോക്‌സ് ഓഫീസില്‍ മികച്ചു നിന്നത് നാല് അമേരിക്കൻ സിനിമകളായിരുന്നു. പണം വാരിയ സിനിമകളുടെ കൂട്ടത്തില്‍ ഈജിപ്ഷ്യൻ സിനിമകളും, സൗദി സിനിമകളും ഉള്‍പ്പെടുന്നു. മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സിനിമ പ്രദർശന ലൈസൻസിനായുള്ള ഫീസുകളില്‍ ഇളവ് വരുത്തിയിരുന്നു. സാമ്ബത്തിക മേഖല, ബന്ധപ്പെട്ട വാണിജ്യ പ്രവർത്തനങ്ങള്‍, തൊഴില്‍ അവസരങ്ങള്‍, ടൂറിസം എന്നിവയെ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് സിനിമ പ്രദർശന വ്യവസായത്തിന് പ്രോത്സാഹനം നല്‍കുന്നത്

STORY HIGHLIGHTS:Cinema theaters in Saudi made an income of more than 400 crore riyals

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker