ഇസ്രായേൽ ആക്രമണം: ലെബനനിലെ ഹിസ്ബുല്ല കമാൻഡർ ഇബ്രാഹീം മുഹമ്മദ് കൊബീസി കൊല്ലപ്പെട്ടു
ഹിസ്ബുല്ലയ്ക്കെതിരായ ഇസ്രായേലിൻ്റെ വ്യോമാക്രമണത്തിൽ ഇതുവരെ 50 കുട്ടികൾ ഉൾപ്പെടെ 558 പേർ കൊല്ലപ്പെടുകയും 1,800 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയയ്തു. അതേസമയം, ഇസ്രായേൽ സൈന്യം പറയുന്നതനുസരിച്ച്, കൊബീസിയുടെ സേനയിലെ മറ്റ് രണ്ട് കമാൻഡർമാരെ വധിക്കാൻ സാധിച്ചിട്ടില്ല. ഗസയും വെസ്റ്റ് ബാങ്കും വലിയൊരു യുദ്ധം അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ ലെബനനിലെ ഇസ്രായേൽ ആക്രമണങ്ങൾ ട്രിപ്പിൾ പ്രതിസന്ധിയിലേക്ക് നയിക്കുകയാണെന്ന് യുഎൻആർഡബ്ല്യുഎയുടെ കമ്മീഷണർ ജനറൽ ഫിലിപ്പ് ലസാരിനി പറഞ്ഞു. ലെബനനെ ഒരു സമ്പൂർണ യുദ്ധത്തിലേക്ക് നയിക്കാതിരിക്കാൻ യുഎന്നിലെ നിരവധി ലോക നേതാക്കളാണ് ഇസ്രായേലിനോട് ആവശ്യപ്പെടുന്നത്. ലെബനനിലെ ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള സംഘർഷാവസ്ഥ ചർച്ച ചെയ്യാൻ യുഎൻ സുരക്ഷാ കൗൺസിൽ ബുധനാഴ്ച വൈകീട്ട് ആറിന് യോഗം ചേരും.
STORY HIGHLIGHTS:Israeli attack: Hezbollah commander in Lebanon Ibrahim Muhammad Kobezi killed