സ്വദേശികളോടും വിദേശികളോടും ബയോമെട്രിക് രജിസ്ട്രേഷൻ വേഗത്തില് പൂർത്തിയാക്കാൻ ആവശ്യപ്പെട്ട് കുവൈത്ത് ആഭ്യന്തര മന്ത്രാലയം.സ്വദേശികള്ക്ക് സെപ്റ്റംബർ 30 ഉം പ്രവാസികള്ക്ക് ഡിസംബർ 31 മാണ് അവസാന സമയപരിധി.
കാലാവധിക്കുള്ളില് നടപടിക്രമങ്ങള് പൂർത്തിയാക്കാത്തവരുടെ സർക്കാർ സർവീസുകള് താല്ക്കാലികമായി നിർത്തിവെക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി.
ഒക്ടോബർ ഒന്നു മുതല് ഷോപ്പിങ് മാളുകളിലെ ഫിംഗർപ്രിന്റ് ഓഫിസുകളുടെ പ്രവർത്തനം താല്ക്കാലികമായി നിർത്തിവെക്കും. തുടർന്ന് ആഭ്യന്തര മന്ത്രാലയ കേന്ദ്രങ്ങളില് മാത്രമായിരിക്കും ബയോമെട്രിക് സൗകര്യമുണ്ടാകുക. ആഴ്ചയില് ഏഴ് ദിവസവും രാവിലെ എട്ടു മുതല് രാത്രി 10 വരെയായിരിക്കും കേന്ദ്രങ്ങള് പ്രവർത്തിക്കുക. അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിനായി സഹ്ല് ആപ്പ് വഴി അപേക്ഷിക്കണം.
STORY HIGHLIGHTS:Kuwait Ministry of Interior has asked for speedy completion of biometric registration.