ഭക്ഷണ പായ്ക്കറ്റ് തുറന്നപ്പോള് എലി പുറത്തേയ്ക്ക് ചാടി; പേടിച്ചോടി യാത്രക്കാര്; വിമാനം അടിയന്തിരമായി താഴെയിറക്കി
നോർവേ:വീടുകളില് സൂക്ഷിക്കുന്ന സാധനങ്ങളില് പാറ്റയും എലിയുമെല്ലാം കയറുന്നത് സാധാരണയാണ്. ഇവയുടെ ശല്യം കാരണം പല വീടുകളിലും എലി വിഷവും മറ്റും ഉപയോഗിക്കുകയും പതിവാണ്.
എന്നാല് ഈ എലിയുടെ സാന്നിദ്ധ്യം ഭക്ഷ്യ വസ്തുക്കളില് കണ്ടെത്തിയാല് എന്തായിരിക്കും അവസ്ഥ. അതും വിമാനത്തിലെ ഭക്ഷണത്തില്…
ഓസ്ലോയില് നിന്നുള്ള സ്കാൻഡിനേവിയൻ വിമാനത്തിലാണ് ജീവനുള്ള എലിയെ കണ്ടെത്തിയത്. നോർവേയില് നിന്ന് മാലഗയിലേക്ക് പറന്ന വിമാനം പെട്ടെന്ന് ഡെൻമാർക്കിലെ കോപ്പൻഹാഗനില് ലാൻഡ് ചെയ്തു. കാരണം തിരക്കിയപ്പോഴാണ് അറിയുന്നത് വിമാനത്തിലെ യാത്രക്കാരിക്ക് കഴിക്കാനായി ലഭിച്ച ഭക്ഷണത്തില് ജീവനുള്ള ഒരു എലിയെ കണ്ടെത്തി.
യാത്രക്കാരിയായി യുവതി ഭക്ഷണം കഴിക്കാനായി ബോക്സ് തുറന്നപ്പോള് അകത്ത് നിന്ന് എലി ചാടി പുറത്തുവരികയായിരുന്നു. ഇതോടെ ആളുകള് പരിഭ്രാന്തിയിലായി. സ്ഥിതി കൈവിട്ട് പോകുമെന്ന് വ്യക്തമായതോടെ പൈലറ്റ് വിമാനം അടിയന്തിരമായി ലാൻഡ് ചെയ്യുകയായിരുന്നു. തുടർന്ന് യാത്രക്കാരെ കോപ്പൻഹാഗനില് നിന്ന് മറ്റൊരു വിമാനത്തില് കയറ്റി വിടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
അടിയന്തിരമായി താഴെയിറക്കിയ വിമാനത്തില് ഉദ്യോഗസ്ഥർ തിരച്ചില് നടത്തി. വയറിംഗും മറ്റും തകരാറിലാകാൻ സാധ്യതയുള്ളതിനാല് വിമാനത്തിലെ സുരക്ഷാ ക്രമീകരണങ്ങള് ശക്തമാണ്. എന്നാല് ഈ എലി ഭക്ഷണ പായ്ക്കറ്റിലൂടെയാണ് വിമാനത്തില് എത്തിയത് എന്നാണ് കണ്ടെത്തല്. ഇത് സംബന്ധിച്ച് കൂടുതല് വിവരങ്ങള് പുറത്തുവന്നിട്ടില്ല. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നാണ് അധികൃതർ നല്കുന്ന വിശദീകരണം.
STORY HIGHLIGHTS:When the food packet was opened, the rat jumped out: the plane was brought down in an emergency