GulfSaudi

ദേശീയ പതാക ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സഊദി

റിയാദ്: സഊദിയുടെ 94-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി പതാക ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങളും വിലക്കുകളും സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് പ്രസിദ്ധീകരിച്ചു. നിറം മങ്ങുകയോ മോശം അവസ്ഥയിലോ ആണെങ്കിൽ ദേശീയ പതാക ഉയർത്തുന്നതിന് നിരോധനം ഏർപ്പെടുത്തി. കേടുപാടുകൾ വന്നതും പഴക്കമേറിയതുമായ പതാകകൾ ഉപയോഗിക്കാൻ അനുവാദം ഇല്ല.

വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങൾക്കായോ അല്ലെങ്കിൽ രാജ്യത്തെ നിയമസംവിധാനം അനുശാസിക്കുന്നതല്ലാതെ മറ്റെന്തെങ്കിലും ഉദ്ദേശ്യങ്ങൾക്കായോ ദേശീയ പതാക ഉപയോഗിക്കാൻ പാടില്ല. മൃഗങ്ങളുടെ ശരീരത്തിൽ ദേശീയ പതാക കെട്ടിവെക്കുകയോ, അച്ചടിക്കുകയോ ചെയ്യാനും അനുവാദമില്ല.

പതാക കേടുവരുത്തുന്നതോ വൃത്തിരഹിതമായ സ്ഥലത്ത് സൂക്ഷിക്കാൻ പാടില്ല. ഉപയോഗത്തിന് ശേഷം വലിച്ചെറിയാൻ ഉദ്ദേശിക്കുന്ന വസ്തുക്കളിൽ അച്ചടിക്കുന്നത് ഉൾപ്പെടെ, പതാകയെ അപമാനിക്കുന്നതോ കേടുവരുത്തുന്നതോ ആയ ഏതെങ്കിലും വിധത്തിൽ ഉപയോഗിക്കുന്നത് നിരോധിച്ചു. മറ്റെന്തെങ്കിലും അടയാളങ്ങളോ ലോഗോയോ പതാകയിൽ ഉൾപ്പെടുത്താൻ പാടില്ല. അതിൽ ഇതര വാചകങ്ങളോ മുദ്രാവാക്യങ്ങളോ ചിത്രങ്ങളോ സ്ഥാപിക്കരുതെന്നും അവർ എടുത്തുപറഞ്ഞു.

പതാകയുടെ അരികുകൾ അലങ്കരിക്കും വിധം കൂട്ടിച്ചേർക്കലുകൾ നടത്തരുതെന്നും സാഹചര്യങ്ങൾ നോക്കാതെ തലതിരിച്ച് ഉയർത്തുകയോ തൂണുകളിലോ മറ്റോ അലക്ഷ്യമായി കെട്ടിവെക്കുകയോ പാടില്ലെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

കൊടിമരത്തിൽ പാറിപറക്കും വിധത്തിലാണ് ദേശീയ പതാക ഉയർത്തേണ്ടതെന്നും മന്ത്രാലയം ഓർമിപ്പിച്ചു. ദേശീയ ദിനം ആചരിക്കുന്ന പ്രവാസികളും സംഘടനകളുമൊക്കെ പതാക ഉയർത്തുന്നതും സ്ഥാപിക്കുന്നതും സംബന്ധിച്ച് മന്ത്രാലയം നൽകിയിരിക്കുന്ന 13 ഇനം മാനദണ്ഡങ്ങൾ പ്രത്യേകം പാലിക്കാൻ ശ്രദ്ധിക്കേണ്ടതാണെന്ന് മലയാളി സാമൂഹിക പ്രവർത്തകർ പറയുന്നു.

STORY HIGHLIGHTS:Saudi Arabia has imposed restrictions on the use of the national flag

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker