Entertainment

റിട്ടണ്‍ ആന്‍ഡ് ഡയറക്ടഡ് ബൈ ഗോഡ് ബൈ ഗോഡ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍  റീലീസ് ചെയ്തു

സനൂബ് കെ യൂസഫ് നിര്‍മിച്ച് നവാഗതനായ ഫെബി ജോര്‍ജ് സംവിധാനം ചെയ്യുന്ന ‘റിട്ടണ്‍ ആന്‍ഡ് ഡയറക്ടഡ് ബൈ ഗോഡ് ബൈ ഗോഡ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ റീലീസ് ചെയ്തു.

ദുല്‍ഖറിന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ദൈവത്തിന്റെ വേഷത്തിലിരിക്കുന്ന സണ്ണിയും തൊഴുകൈകളോടെ നില്‍ക്കുന്ന സൈജുവും ആണ് പോസ്റ്ററിലുള്ളത്.

ഫാന്റസി മൂഡിലുള്ള ചിത്രം നെട്ടൂരാന്‍ ഫിലിംസിന്റെ ബാനറിലാണ് വരുന്നത്. സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, അപര്‍ണ ദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഇവര്‍ക്കൊപ്പം ബിബിന്‍ ജോര്‍ജ്, അഭിഷേക് രവീന്ദ്രന്‍, വൈശാഖ് വിജയന്‍, ചെമ്പില്‍ അശോകന്‍, നീന കുറുപ്പ്, മണികണ്ഠന്‍ പട്ടാമ്പി, ജോളി ചിറയത്ത്, ബാബു ജോസ്, ഓസ്റ്റിന്‍ ഡാന്‍, ദിനേശ് പ്രഭാകര്‍, ബാലാജി ശര്‍മ്മ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

ഷാന്‍ റഹ്‌മാന്‍ ആണ് സംഗീതം. ജോമോന്‍ ജോണ്‍, ലിന്റോ ദേവസ്യ, റോഷന്‍ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളില്‍ എത്തും.

STORY HIGHLIGHTS:The first look poster of ‘Returned and Directed by God by God’ has been released.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker