KeralaNews

മലപ്പുറത്ത് നിപ ജാഗ്രത

മലപ്പുറം:മലപ്പുറത്ത് നിപ ജാഗ്രത; രണ്ട് പഞ്ചായത്തുകളിൽ 5 വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ
നിപ വൈറസ് ബാധിച്ച് വണ്ടൂർ സ്വദേശിയായ 24കാരൻ മരിച്ചതിനു പിന്നാലെ ജില്ലയിൽ രണ്ട് പഞ്ചായത്തുകളിലായി അഞ്ച് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി.

തിരുവാലി പഞ്ചായത്തിലെ നാല്, അഞ്ച്, ആറ്, ഏഴ് വാർഡുകളും മമ്പാട് പഞ്ചായത്തിലെ ഏഴാം വാർഡുമാണ് ഈ വിഭാഗത്തിലേക്ക് മാറ്റിയത്.കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കപ്പെട്ട വാർഡുകളിൽ നിപ പ്രോട്ടോക്കോൾ പ്രകാരമായിരിക്കും നിയന്ത്രണങ്ങൾ.

ഇവിടങ്ങളിൽ നാളെ നടക്കാനിരിക്കുന്ന നബിദിനഘോഷയാത്ര മറ്റൊരു ദിവസത്തേക്കു മാറ്റിവയ്ക്കാൻ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്. അതേസമയം, മരിച്ച യുവാവിന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള അഞ്ചുപേർ ചികിത്സയിലാണ്.
നിലവിൽ 151 പേരാണ് യുവാവിന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളത്.

STORY HIGHLIGHTS:Nipa alert in Malappuram;  Containment zone of 5 wards in two panchayats

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker