തിയേറ്ററില്‍ ദീപാവലി വെടിക്കെട്ട്
തിയേറ്ററില്‍ ദീപാവലി വെടിക്കെട്ട്
ജയിലർ 2 ഒരുക്കിയ വൻ തരംഗത്തില്‍ നിന്ന് തിയേറ്ററുകള്‍ ദീപാവലി ചിത്രങ്ങളിലേക്ക്. വമ്പൻ റിലീസുമായാണ് ഇക്കുറി ദീപാവലി.
ഇന്ത്യൻ സിനിമാ ലോകം ഉറ്റു നോക്കുന്ന രാമായണ : പാർട്ട് 1, നയൻതാരയുടെ മൂക്കുത്തി അമ്മൻ 2, സൂര്യയുടെ സീൻ, ചെമ്പൻ വിനോദ് ജോസിന്റെ ഡിസ്കോ എന്നിവയാണ് റിലീസുകള്‍. രാമായണ നവംബർ 5നും മറ്റു ചിത്രങ്ങള്‍ ആറും പ്രദർശനത്തിന് എത്തും.
നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ രണ്ടു ഭാഗങ്ങളായാണ്. രണ്‍ബീർ കപൂർ രാമനായും സായ് പല്ലവി സീതയായും എത്തുന്ന ചിത്രത്തില്‍ രാവണനാകുന്നത് യഷ്. നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ അക്കാദമി അവാർഡ് നേടിയ ഡിഎൻഇജി , യഷിന്റെ മോണ്‍സ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ സംയുക്തമായാണ് നിർമ്മാണം. ഇന്ത്യയിലൊഴികെ സോണി പിക്‌ചേഴ്സാണ് ആഗോളതല വിതരണം.
സൂര്യ നായകനായി ജിതു മാധവൻ സംവിധാനം ചെയ്യുന്ന ‘സീൻ എന്ന ചിത്രത്തില്‍
മലയാളി താരം നസ്‌ലിനും നസ്രിയ നസീമും പ്രധാന വേഷങ്ങളിലെത്തുന്നു.ഴഗരം സ്റ്റുഡിയോസിന്റെയും 2D എന്റർടൈൻമെന്റ് സ്റ്റുഡിയോസിന്റെയും ബാനറില്‍ ജ്യോതികയും സൂര്യയും ചേർന്നാണ് നിർമ്മാണം. കേരളത്തില്‍ വിതരണം ശ്രീ ഗോകുലം മൂവീസാണ്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ.
നയൻതാര കേന്ദ്രകഥാപാത്രമായി സുന്ദർ സി രചനയും സംവിധാനവും നിർവഹിക്കുന്ന മുക്കുത്തി അമ്മൻ 2 “മഹാശക്തി” ആദ്യ ഭാഗത്തേക്കാള്‍ ഉയർന്ന ബഡ്ജറ്റില്‍ ആണ്. റെജീന കാസാൻഡ്ര, ആണ് വില്ലത്തി. ദുനിയ വിജയ്, ഉർവശി, യോഗി ബാബു,തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.വേല്‍സ് ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറില്‍ ഡോ. ഇഷാരി കെ. ഗണേഷ് ആണ് നിർമ്മാണം. ഭാവന റിലീസാണ് കേരളത്തില്‍ വിതരണം.
സ്റ്റൈലിഷ് ഇന്റർനാഷണല്‍ ലുക്ക് കഥാപാത്രങ്ങളുടെ ഇടിപ്പൂരവുമായാണ് ചെമ്പൻ വിനോദ് ജോസിന്റെ ഡിസ് കോ. അഞ്ചക്കള്ള കോക്കാനുശേഷം ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദേവ് മോഹൻ, ലുക്‌മാൻ, ചെമ്പൻ വിനോദ് ജോസ്, അർജുൻ അശോകൻ, സാഗർ സൂര്യ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ഷബിൻ ബെൻസൻ, ഫെമിന ജോർജ് തുടങ്ങി നീണ്ട താരനിരയുണ്ട്. ചെമ്പോസ്കി മോഷൻ പിക്‌ചേഴ്സിന്റെ ബാനറില്‍ ചെമ്പൻ വിനോദും ഫാർസ് ഫിലിംസിന്റെ അഹമ്മദ് ഗോള്‍ച്ചനും സംയുക്തമായാണ് നിർമ്മാണം.






