മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരായ വ്യാജ പ്രചാരണത്തില്‍ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ.
തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരായ വ്യാജ പ്രചാരണത്തില്‍ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ. ഇന്നലെയും ഇന്നും നടത്തിയ പരിശോധനയിലാണ് പൊലീസ് 39 എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.
വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സഹായം അഭ്യർത്ഥിച്ച സാഹചര്യത്തിലായിരുന്നു ചിലർ വ്യാജ പ്രചാരണങ്ങള്‍ അഴിച്ചു വിട്ടത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം നടത്തിയ 279 സമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരം അക്കൗണ്ടുകള്‍ നീക്കം ചെയ്യാനുള്ള നോട്ടീസും നല്‍കിയിട്ടുണ്ട്.
STORY HIGHLIGHTS:39 FIRs registered in fake campaign against Chief Minister’s Relief Fund