ആശ്വാസമേകാൻ നടൻ മോഹൻലാല്‍ ഇന്ന് വയനാട് സന്ദർശിക്കും.
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവർക്ക് ആശ്വാസമേകാൻ നടൻ മോഹൻലാല്‍ ഇന്ന് വയനാട് സന്ദർശിക്കും. ആർമി ക്യാമ്ബില്‍ എത്തിയ ശേഷമാകും ലെഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹൻലാല്‍ ദുരന്തഭൂമി സന്ദർശിക്കുക.
രക്ഷാ പ്രവർത്തകരെ അഭിവാദ്യം ചെയ്യും. ക്യാമ്ബുകളില്‍ കഴിയുന്നവരെയും നടൻ കാണും. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ താരം സംഭാവന ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം മോഹൻലാല്‍ പങ്കുവെച്ച വെെകാരികമായ കുറിപ്പും ഏറെ ശ്രദ്ധനേടിയിരുന്നു. വയനാട് ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പൊലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ ഞാൻ സല്യൂട്ട് ചെയ്യുന്നു- മോഹൻലാല്‍ പറഞ്ഞിരുന്നു.
“ദുരിതാശ്വാസ ദൗത്യത്തില്‍ മുൻനിരയില്‍ നിന്ന എൻ്റെ 122 ഇൻഫൻട്രി ബറ്റാലിയൻ ടിഎ മദ്രാസിൻ്റെ പ്രയത്നങ്ങള്‍ക്ക് ഞാൻ നന്ദിയറിയിക്കുന്നു.നമ്മള് മുമ്ബും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതല്‍ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ഈ ദുഷ്കരമായ സമയത്ത് ഒറ്റക്കെട്ടായി നില്‍ക്കാനും നമ്മുടെ ഒരുമയുടെ കരുത്ത് കാട്ടാനും ഞാൻ അഭ്യർത്ഥിക്കുന്നു. ജയ്ഹിന്ദ്,” മോഹൻലാലിന്റെ വാക്കുകള്‍.
STORY HIGHLIGHTS:Actor Mohanlal will visit Wayanad today to offer relief.