GulfU A E

യു.എ.ഇയില്‍ താമസവിസ നിയമം ലംഘിച്ച്‌ കഴിയുന്നവർക്ക് രണ്ട് മാസത്തെ ഇളവ് പ്രഖ്യാപിച്ചു.

ദുബൈ :യു എ.ഇയില്‍ താമസവിസ നിയമം ലംഘിച്ച്‌ കഴിയുന്നവർക്ക് രണ്ട് മാസത്തെ ഇളവ് പ്രഖ്യാപിച്ചു. ഇക്കാലയളവില്‍ പിഴയില്ലാതെ രാജ്യം വിടാനും താമസരേഖകള്‍ ശരിയാക്കാനും അവസരം നല്‍കും.

സെപ്റ്റംബർ ഒന്ന് മുതല്‍ രണ്ട് മാസത്തേക്കാണ് ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, പോർട്ട് ആൻഡ് കസ്റ്റംസ് ഇളവ് പ്രഖ്യാപിച്ചത്.

കാലാവധി പിന്നിട്ട റെസിഡന്റ് വിസയില്‍ രാജ്യത്ത് കഴിയുന്ന നിരവധി പ്രവാസികള്‍ക്ക് പിഴ നല്‍കാതെ മടങ്ങാനും അതോടൊപ്പം രേഖകള്‍ നിയമാനുസൃതമാക്കാനും ഇത് അവസരം നല്‍കും. നിയമം ലംഘിച്ച്‌ കഴിയുന്ന ഓരോ ദിവസത്തിനും 50 ദിർഹം എന്ന നിരക്കില്‍ വൻതുകയുടെ പിഴയാണ് ഒഴിവായിക്കിട്ടുക.

STORY HIGHLIGHTS:A two-month exemption has been announced for those who have violated the residence visa law in the UAE

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker