AutoMobileCAR

നിസാൻ  പ്രീമിയം അർബൻ എസ്‌യുവി എക്സ്-ട്രെയില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.

കൊച്ചി:നിസാൻ മോട്ടോർ ഇന്ത്യ നാലാം തലമുറ പ്രീമിയം അർബൻ എസ്‌യുവി എക്സ്-ട്രെയില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.

2023-ല്‍ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മികച്ച 5 എസ്‌യുവികളില്‍ ഒന്നാണ് നിസാൻ ഇപ്പോള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്ന നാലാം തലമുറ നിസാൻ എക്‌സ്-ട്രെയില്‍. ലോകത്തിലെ ആദ്യ പ്രൊഡക്ഷൻ വേരിയബിള്‍ കംപ്രഷൻ- ടർബോ എഞ്ചിൻ ഘടിപ്പിച്ചതാണ് ജപ്പാനില്‍ നിർമിക്കുന്ന എക്സ്-ട്രെയില്‍. ഡി-സ്റ്റെപ്പ് ലോജിക്ക് കണ്ട്രോള്‍ & പാഡില്‍ ഷിഫ്റ്റ് എന്നിവ ഉള്‍പ്പെടുന്ന മൂന്നാം തലമുറ എക്‌സ്‌ട്രോണിക്ക് സിവിടിയാണ് നിസാൻ എക്സ്-ട്രെയിലില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇത് തടസ്സമില്ലാത്ത ഷിഫ്റ്റിംഗും ശക്തമായ ആക്സിലറേഷനും നല്‍കുന്നു.

ടോർക്ക് അസിസ്റ്റ്, എക്സ്റ്റൻഡഡ് ഐഡില്‍-സ്റ്റോപ്പ്, ക്വിക്ക് റീസ്റ്റാർട്ട്, മികച്ച ഇന്ധനക്ഷമത എന്നിവ നല്‍കുന്ന അത്യാധുനിക എഎല്‍ഐഎസ് 12വി(ALiS 12V) മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും എക്സ്-ട്രെയിലില്‍ സജ്ജീകരിച്ചിരിക്കുന്നു. സെഗ്‌മെന്റിലെ ആദ്യത്തെ 31.2 സി.മി. ഹൈ റെസല്യൂഷൻ അഡ്വാൻസ്ഡ് ഡ്രൈവർ ഡിസ്പ്ലേ, ആർ20 ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവയുമുണ്ട്.

7 എയർബാഗുകള്‍, എറൗണ്ട് വ്യൂ മോണിറ്റർ (എവിഎം) വിത്ത് മൂവിംഗ് ഒബ്ജക്റ്റ് ഡിറ്റക്ഷൻ (എംഒഡി), ബ്രേക്ക് ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യല്‍ (ബിഎല്‍എസ്ഡി) പോലുള്ള കരുത്തുറ്റ സുരക്ഷാ ഫീച്ചറുകളോട് കൂടിയ അത്യാധുനിക ഓട്ടോമോട്ടീവ് ഘടനയാണ് എക്സ്-ട്രെയിലിനുള്ളത്. ഡയമണ്ട് ബ്ലാക്ക്, പേള്‍ വൈറ്റ്, ഷാംപെയ്ൻ സില്‍വർ എന്നീ മൂന്ന് നിറങ്ങളില്‍ ലഭ്യമായ എക്സ്-ട്രെയില്‍ ജൂലൈ 26 മുതല്‍ ഒരു ലക്ഷം രൂപയ്ക്ക് ബുക്കിംഗ് നടത്താം. ഡെലിവറികള്‍ ഓഗസ്റ്റില്‍ ആരംഭിക്കും.

STORY HIGHLIGHTS:Nissan has launched the premium urban SUV X-Trail in India.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker