Sports

പാരിസ് ഒളിമ്പിക്സിൽ വൻ ട്വിസ്റ്റിൽ അര്‍ജന്റീന തോറ്റു

കളി നിര്‍ത്തി 2 മണിക്കൂറിന് ശേഷം ‘സമനില തെറ്റി’, വൻ ട്വിസ്റ്റിൽ അര്‍ജന്റീന തോറ്റു, നാടകീയം ഒളിമ്പിക് മൈതാനം

പാരിസ് ഒളിമ്പിക്സിൽ നടന്ന മൊറോക്കോ- അര്‍ജന്റീന മത്സരം അവസാനിച്ചത് അതിനാടകീയതയിൽ. ലോക ചാമ്പ്യൻമാര്‍ മൊറോക്കോയോട് ഏറ്റുമുട്ടി ആശ്വാസ സമനില നേടിയെന്നായിരുന്നു കളി നിര്‍ത്തിയതിന് പിന്നാലെ ഉള്ള ഫലം. എന്നാൽ രണ്ട് മണിക്കൂറുകൾക്ക് ശേഷം വാര്‍ സിസ്റ്റത്തിലൂടെ ഇ‍ഞ്ചുറി ടൈമിൽ അര്‍ജന്റീന നേടിയ ഗോൾ റഫറി പിൻവലിച്ചു. തുടര്‍ന്ന് മൂന്ന് മിനുട്ട് കാണികളില്ലാതെ ഇഞ്ചുറി ടൈമിലെ ബാക്കി സമയം കളി തുടര്‍ന്നെങ്കിലും വിജയം മൊറോക്കൊ സ്വന്തമാക്കി.

രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു അർജന്റീന തിരിച്ചുവരവ് നടത്തിയത്. 15 മിനിറ്റ് നീണ്ട ഇൻജുറി സമയത്തിന്റെ അവസാന സെക്കൻഡിലായിരുന്നു അർജന്റീന സമനില ഗോൾ നേടിയത്. ഹാവിയർ മഷരാനോ പരിശീലിപ്പിക്കുന്ന യുവനിര, ജൂലിയൻ അൽവാരസും നിക്കോളാസ്  ഓട്ടോമണ്ടിയുടെയും നേതൃത്വത്തിലാണ് അർജന്റീന ഒളിമ്പിക്സിന് എത്തിയത്.

കോപ്പ അമേരിക്ക നേടിയ ആരവത്തിലെത്തിയ അർജന്റീനയെ വിറപ്പിച്ചുകൊണ്ടായിരുന്നു ആഫ്രിക്കൻ കരുത്തരായ മൊറോക്കോയുടെ ആദ്യ ഗോൾ. ഒന്നാം പകുതിയുടെ ഇൻജുറി ടൈമിലായിരുന്നു സൂഫിയാൻ റഹിമിയുടെ ഗോൾ. രണ്ടാം പകുതി തുടങ്ങി നാല് മിനിറ്റ് പിന്നിട്ടപ്പോൾ റഹിമി മൊറോക്കയ്ക്കായി രണ്ടാം ഗോളും നേടി അർജന്റീനയെ ഞെട്ടിച്ചു. 68-ാം മിനിറ്റിൽ ഒരു ഗോൾ മടക്കി ജ്യൂലിയാനോ സിമിയോണി അർജന്റീനയ്ക്ക് പ്രതീക്ഷ നൽകി

STORY HIGHLIGHTS:The Morocco-Argentina match at the Paris Olympics ended in drama

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker