Business

ഭാരത് 4ജി ഫോണുകളുടെ ഏറ്റവും പുതിയ മോഡല്‍ പുറത്തിറക്കി ജിയോ

ഭാരത് 4ജി ഫോണുകളുടെ ഏറ്റവും പുതിയ മോഡല്‍ പുറത്തിറക്കി ജിയോ. പുതിയ മോഡലില്‍ വലിയ സ്‌ക്രീനും ജിയോ ചാറ്റ് പോലുള്ള അധിക സവിശേഷതകളുമുണ്ട്.

യുപിഐ ഇൻ്റഗ്രേഷൻ ജിയോ പേ, ലൈവ് ജിയോ ടിവി, ജിയോ സിനിമ, ജിയോ സാവൻ മ്യൂസിക് ആപ്പ്, പുതിയ ജിയോ ചാറ്റ് എന്നിവയുള്‍പ്പെടെയുള്ള ഫീച്ചറുകളോടെയാണ് പുതിയ ജിയോ ഭാരത് മോഡല്‍ എത്തിയിരിക്കുന്നത്. വില 1399 രൂപയാണ്.

പുതിയ ഒരു ഫീച്ചർ
ജിയോ ചാറ്റ് സന്ദേശമയയ്‌ക്കുന്നതിനും വോയ്‌സ്/ വീഡിയോ കോളിംഗിനുമുള്ള തത്സമയ സേവനമാണ്. ഉപയോക്താക്കള്‍ക്ക് പ്രാദേശിക ഭാഷകളില്‍പ്പോലും സന്ദേശം അയക്കാനും ഗ്രൂപ്പ് ചാറ്റ് ചെയ്യാനും കഴിയും.

ബ്രാൻഡുകള്‍, ബിസിനസുകള്‍, ഓർഗനൈസേഷനുകള്‍, ഗവണ്‍മെൻ്റുകള്‍ എന്നിവയുമായി ഒരു 2-വേ ഇൻ്ററാക്ടീവ് ചാറ്റ് അധിഷ്ഠിത പ്ലാറ്റ്‌ഫോമിലൂടെ ഇടപഴകാനും ഓഫറുകളും വാർത്താ അപ്‌ഡേറ്റുകളും സ്വീകരിക്കാനും ഫീഡ്‌ബാക്ക് നല്‍കാനും ഒക്കെ കഴിയും.

28 ദിവസത്തേക്ക് 123 രൂപയും ഒരു വർഷത്തേക്ക് 1234 രൂപയും വരുന്ന പ്ലാനുകളില്‍ അണ്‍ലിമിറ്റഡ് കോളുകളും ലഭിക്കും. 123 രൂപയുടെ പ്ലാനില്‍ 14 ജി ബി ഡാറ്റയും 1234 രൂപയുടെ പ്ലാനില്‍ 168 ജിബി ഡാറ്റയും ലഭിക്കും.

യുപിഐ സേവനങ്ങളും ലഭ്യമാണ്
ജിയോ ഭാരത് ബി1 മോഡല്‍ ഫോണ്‍ കഴിഞ്ഞ വ‍ർഷമാണ് വിപണിയില്‍ എത്തിയത്. 4ജി ഫോണായിരുന്നു ഇതും. ജിയോഭാരത് വിടു, കെ1 മോഡലുകളില്‍ നിന്ന് നവീകരിച്ച പതിപ്പായിരുന്നു ഇത്.

ജിയോ ഭാരത് 5ജി ഫോണിന് 1299 രൂപയാണ് വില. 2.4 ഇഞ്ച് സ്‌ക്രീനും 2000 എംഎഎച്ച്‌ ബാറ്ററിയുമായിരുന്നു ഇത്. പുതിയ മോഡലിലും സ്‌ക്രീനിലും ബാറ്ററി കപ്പാസിറ്റിയിലും കാര്യമായ മാറ്റമില്ല.

സിനിമകള്‍, വീഡിയോകള്‍, സ്‌പോർട്‌സ് ഹൈലൈറ്റുകള്‍ എന്നിവ ആസ്വദിക്കുന്നതിനാകുന്ന രീതിയിലാണ് സ്ക്രീൻ രൂപകല്‍പ്പന.

23 ഇന്ത്യൻ ഭാഷകളില്‍ സേവനം ലഭ്യമാണ്. യുപിഐ പേയ്‌മെൻ്റുകള്‍ക്കായി ജിയോ പേ ആപ്പും ലഭ്യമാണ്.

ജിയോ സിം കാർഡുകള്‍ മാത്രമാണ് ഈ ഫോണില്‍ ഉപയോഗിക്കാൻ ആകുക. ജിയോ അല്ലാത്ത സിം കാർഡുകള്‍ ഉപയോഗിക്കാൻ കഴിയില്ല.

രാജ്യത്ത് ഇപ്പോഴും ഫീച്ചർ ഫോണുകള്‍ ഉപയോഗിക്കുന്നവരുണ്ട്. ഇവരെ ലക്ഷ്യമിട്ടാണ് ജിയോ ‘ജിയോ ഭാരത്’ പ്ലാറ്റ്ഫോമിലെ ഫോണ്‍ അവതരിപ്പിച്ചത്.

നിലവിലുള്ള 25 കോടി ഫീച്ചർ ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഇൻ്റർനെറ്റ് സൗകര്യമുള്ള ഫോണുകള്‍ മിതമായ നിരക്കില്‍ അവതരിപ്പിച്ചത്.

2ജിയില്‍ നിന്ന് ഉപഭോക്താക്കളെ പുതിയ സാങ്കേതിക വിദ്യയിലേക്ക് അപ്ഗ്രേഡ് ചെയ്യുകയാണ് കമ്ബനിയുടെ ലക്ഷ്യം.

STORY HIGHLIGHTS:Jio has launched the latest model of Bharat 4G phones

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker