Creativity

വാക്ക്



  വാക്ക്…….

കാത്തിരിക്കേണ്ട പ്രിയേ കഴിയില്ല നിനക്കെന്റെ –
കൂടെ വരുവാൻ ഈ വഴികളിലത്രയും.
പ്രാർത്ഥന മതിയെനിക്കെന്നുമീ വഴിത്താരയിൽ –
എൻകരുത്തായ് നിൻ കരുതലായ്.
കാത്തിരിക്കേണ്ട നീ പടിവാതിൽ എൻ വരവിനായ് –
നോവാണെനിക്കുനിൻ ആ വഴിക്കണ്ണുകൾ ഓർമയിൽ.
പൂമന്ദഹാസം പൊഴിക്കും നിൻ പൂമുഖം –
പൂത്തു നിൽക്കേണമെൻ ഖൽബിന്റെ ചുമരിലായ്.
പാരിതിൻ ഏതു ദിക്കിലാണെങ്കിലും-
പാമരൻ ഞാൻ നിൻ ശൂന്യതയിൽ പ്രിയേ.
പ്രിയസഖി നിൻ ചാരെ ഓടിയണയുവാൻ –
മതിയെനിക്കാ മധുവൂറും ഓർമകളത്രയും.

നൗഫൽ സി ടി
അണ്ടോണ

STORY HIGHLIGHTS:Word written by Naufal CT(Andona)

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker