Health

മറവിരോഗത്തെ പ്രതിരോധിക്കാന്‍ ഭക്ഷണത്തില്‍ ഒലീവ് ഓയില്‍ ശീലിക്കാം.

മറവിരോഗത്തെ പ്രതിരോധിക്കാന്‍ ഭക്ഷണത്തില്‍ ഒലീവ് ഓയില്‍ ശീലിക്കാം. ദിവസവും ഏഴ് ഗ്രാം വരെ ഒലീവ് ഓയില്‍ കഴിക്കുന്നത് മറവിരോഗവുമായി ബന്ധപ്പെട്ട മരണങ്ങള്‍ 28 ശതമാനം കുറയ്ക്കുമെന്ന് പുതിയ പഠനത്തില്‍ പറയുന്നു.

ഹാര്‍വാഡ് ടിഎച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് 1990 മുതല്‍ 2018 വരെയുളള നീണ്ടകാലഘട്ടത്തില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 92,383 പേരെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. ഇതില്‍ 65.5 ശതമാനം ആളുകളും സ്ത്രീകളായിരുന്നു. ഈ 28 വര്‍ഷത്തിനിടെ 4,751 ഡിമെന്‍ഷ്യയുമായി ബന്ധപ്പെട്ട മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ ഓരോ നാല് വര്‍ഷത്തിലും നടത്തിയ വിലയിരുത്തലില്‍ ഒലീവ് ഓയില്‍ ദിവസവും ഉപയോഗിക്കുന്നവരില്‍ മറവിരോഗം മൂലമുള്ള മരണസാധ്യത കുറവാണെന്ന് കണ്ടെത്തി. തലച്ചോറുമായി ബന്ധപ്പെട്ട പലതരം തകരാറുകളെയാണ് പൊതുവേ ഡിമന്‍ഷ്യ അധവാ മറവിരോഗം എന്നു വിളിക്കുന്നത്. ഓര്‍മ്മ, തീരുമാനങ്ങള്‍ എടുക്കാനുള്ള ശേഷി, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എന്നിവയെ എല്ലാം മറവിരോഗം ബാധിക്കുന്നു.

ഏറ്റവും കൂടുതല്‍ പേരെ ബാധിക്കുന്ന മറവിരോഗമാണ് അള്‍സ്‌ഹൈമേഴ്‌സ്. മുതിര്‍ന്ന പൗരന്മാരില്‍ മൂന്നിലൊന്നും അള്‍സ്‌ഹൈമേഴ്‌സോ മറ്റ് മറവിരോഗങ്ങളോ മൂലമാണ് മരണപ്പെടുന്നതെന്ന് ഗവേഷകര്‍ പറയുന്നു. പഠനം ആരംഭിക്കുമ്പോള്‍ ഇതില്‍ പങ്കെടുക്കുന്നവരുടെ ശരാശരി പ്രായം 56 ആയിരുന്നു.

മാര്‍ഗരൈനും വാണിജ്യ മയോണൈസിനും പകരം പ്രകൃതിദത്ത ഉത്പന്നമായ ഒലീവ് എണ്ണ തിരഞ്ഞെടുക്കുന്നത് സുരക്ഷിതമാണെന്നും ഇത് മരണകാരണമാകുന്ന മറവിരോഗത്തിന്റെ അപകടസാധ്യത കുറയ്ക്കുമെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ജാമാ നെറ്റ് വര്‍ക്ക് ഓപ്പണ്‍ ജേണലിലാണ് ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

STORY HIGHLIGHTS:Olive oil can be used in the diet to prevent dementia.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker