KeralaNews

വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുത്തതായി പരാതി

തളിപ്പറമ്പ്: Any Desk ഡൗണ്‍ലോഡ് ചെയ്യിച്ച് വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുത്തതായി പരാതി, മൂന്നുപേര്‍ക്കെതിരെ കേസ്.

ഒടുവള്ളിത്തട്ടിലെ നെല്ലിക്കുന്നേല്‍ വീട്ടില്‍ എന്‍.കെ.ബിന്ദുമോളാണ്(49)ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. യുട്യൂബില്‍ ക്രോക്കറി സാധനങ്ങളുടെ പരസ്യം കണ്ട് Jannathvilla എന്ന സൈറ്റില്‍ കയറി 1964 രൂപ അയച്ചുകൊടുത്തുവെങ്കിലും സാധാനം ലഭിക്കാത്തതിനെ തുടര്‍ന്ന് കസ്റ്റമര്‍കെയറില്‍ പരാതിപ്പെട്ടതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

കസ്റ്റമര്‍കെയറില്‍ നിന്നും നിര്‍ദ്ദേശിച്ചപ്രകാരം Any Desk എന്ന മൊബൈല്‍ അപ്പ് ഡൗണ്‍ലോഡ് ചെയ്തതോടെ ബിന്ദുമോളുടെ മൊബൈലിന്റെ നിയന്ത്രണം ഏറ്റെടുത്ത പ്രതികള്‍ ഗൂഗിള്‍പേ ആപ്പ് വഴി ഇവരുടെ തളിപ്പറമ്പ് എസ്.ബി.ഐയിലെ അക്കൗണ്ടില്‍ നിന്നും 99,896 രൂപ ട്രാന്‍സ്ഫര്‍ ചെയ്ത് എടുത്തതയാണ് പരാതി.

2021 ഒക്ടോബര്‍ 16 മുതല്‍ 24 വരെയുള്ള തീയതികളിലായിരുന്നു തട്ടിപ്പ് നടന്നത്.

പണം തട്ടിയെടുത്ത രണ്ട് മൊബൈല്‍ ഫോണ്‍ ഉടമകളുടെയും ജന്നത്ത് വില്ല സൈറ്റിനും എതിരെയാണ് കേസ്.

2021 ല്‍ പരാതി നല്‍കിയിരുന്നുവെങ്കിലും നടപടികള്‍ ഉണ്ടായില്ല.

വീണ്ടും പരാതി നല്‍കാന്‍ സൈബര്‍സെല്ലില്‍ നിന്ന് ആവശ്യപ്പെട്ടതുപ്രകാരമാണ് ഇപ്പോള്‍ പരാതി നല്‍കിയത്.

STORY HIGHLIGHTS:Complaint of stealing money from housewife’s account by downloading Any Desk, case against three people.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker