GulfSaudi

വിഭാഗ്ഗീയ പ്രവർത്തനങ്ങൾ രൂക്ഷമായതിനെ തുടർന്ന് ജുബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റി പിരിച്ചു വിട്ടു.

ദമാം: ചേരി തിരിഞ്ഞുള്ള വിഭാഗ്ഗീയ പ്രവർത്തനങ്ങൾ രൂക്ഷമായതിനെ തുടർന്ന് ജുബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റി പിരിച്ചു വിട്ടു. പ്രസിഡന്റ്, ജനറൽ സിക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ ചേരി തിരിഞ്ഞുള്ള പ്രവർത്തനനങ്ങൾ രൂക്ഷമാകുകയും സമവായങ്ങൾ അംഗീകരിക്കാതെ ഇരിക്കുകയും ഇരു പക്ഷവും തങ്ങളുടെ വാദങ്ങളുമായി മുന്നോട്ട് പോകുകയും ചെയ്‌തതിനെ തുടർന്നാണ് ഒടുവിൽ സെൻട്രൽ കമ്മിറ്റി പിരിച്ചു വിട്ടത്. നാഷണൽ കമ്മിറ്റിയാണ് കമ്മിറ്റി പിരിച്ചു വിട്ടതായി അറിയിച്ചത്. തീരുമാനം കിഴക്കൻ പ്രവിശ്യ കമ്മിറ്റിയും അറിയിച്ചിട്ടുണ്ട്.

ഏറെ മാസക്കാലമായി ഇവിടെ വിഭാഗീയ പ്രവർത്തനങ്ങൾ രൂക്ഷമായിരുന്നു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്റ് ഉസ്‌മാൻ ഒട്ടുമ്മലിന്റെ നേതൃത്വത്തിൽ ഒരു വിഭാഗവും ജനറൽ സിക്രട്ടറി ശംസുദ്ധീൻ പള്ളിയാളിയെ അനുകൂലിക്കുന്ന വിഭാഗങ്ങളും തമ്മിലാണ് വിഭാഗീയത നില നിൽക്കുന്നത്. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ഇരു വിഭാഗങ്ങളിലെയും അണികൾ രംഗത്ത് എത്തിയത് പലപ്പോഴും കയ്യാങ്കളിയിലേക്ക് വരെ എത്തിയിരുന്നു.

ഇതിനിടെ ജനറൽ സിക്രട്ടറി നില നിൽക്കെ തന്നെ പ്രസിഡന്റ്ന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ജനറൽ സിക്രട്ടറിയെ പുറത്താക്കി പ്രവർത്തനം കൂടുതൽ സജീവമാക്കിയെന്ന് വരുത്തി തീർക്കാനും ശ്രമം നടന്നു. ജനറൽ സിക്രട്ടറി നില നിൽക്കെ തന്നെ ഓർഗനൈസിങ് സിക്രട്ടറി പ്രസിഡന്റിന്റെ അനുമതിയോടെ യോഗങ്ങൾ വിളിക്കാൻ തുടങ്ങുകയും ചെയ്. ഇത് കൂടുതൽ അകൽച്ച ഉണ്ടാകാൻ ഇടയാക്കി. ഇക്കഴിഞ്ഞ റമദാനിലും ഇരു വിഭാഗങ്ങളും തമ്മിൽ വാഗ്വാദങ്ങൾ രൂക്ഷമായിരുന്നു. റമദാൻ അവസാനത്തിൽ നോമ്പിനെ തന്നെ ബാധിക്കുന്ന തരത്തിലായിരുന്നു വാഗ്വാദങ്ങൾ. ആരോപണം പ്രത്യാരോപണങ്ങൾ മൂലം പല പ്രവർത്തകരും അസ്വസ്ഥരായിരുന്നു.

പിന്നാലെ വീണ്ടും ജനറൽ സിക്രട്ടറി നില നിൽക്കെ തന്നെ ഓർഗനൈസിങ് സിക്രട്ടറി വർക്കിങ് കമ്മിറ്റി യോഗം വിളിച്ചിരുന്നു. ഈ യോഗം നടക്കാനിരിക്കെയാണ് പ്രൊവിൻസ്, നാഷണൽ കമ്മിറ്റികൾ ഇടപെട്ട് കമ്മിറ്റി പിരിച്ചു വിട്ടതായി അറിയിച്ചത്. ജനറൽ സിക്രട്ടറി തന്റെ നേതൃത്വത്തിലും വർക്കിങ് കമ്മിറ്റി യോഗം വിളിച്ചിരുന്നു. ഇതിനിടെയാണ് പരിഹാരം കാണാനുള്ള മേൽ ഘടകത്തിന്റെ ശ്രമങ്ങൾ നിസ്സഹകരണം മൂലം അസാധ്യമാണെന്ന് ബോധ്യപ്പെട്ടതായും നിലവിലുള്ള കമ്മിറ്റി പിരിച്ചു വിട്ട് സാധിക്കുമെങ്കിൽ നിഷ്‌പക്ഷരായ ആളുകളെ ഉൾപ്പെടുത്തി സാധിക്കുമെങ്കിൽ മൂന്നംഗ അഡ്ഹോക് കമ്മിറ്റിക്ക് രൂപം നൽകാനും തീരുമാനമായതായി നാഷണൽ കമ്മിറ്റി അറിയിച്ചു.

ജുബൈൽ പൊതുസമൂഹത്തിൽ വരെ കെഎംസിസി ക്ക് അപമാനകരമായ അവസ്ഥ നിലനിൽക്കുന്നുവെന്നും ഇനി ഈ നില തുടർന്ന് പോകുന്നത് ഒരുകാരണവശാലും അനുവദിക്കുന്നതല്ലെന്നും നേതൃത്വം അറിയിച്ചിട്ടുണ്ട്. സെൻട്രൽ കമ്മറ്റിയുടെ നാമത്തിൽ ഒരുവിധ പ്രവർത്തനങ്ങളോ മീറ്റിങ്ങുകളോ വിളിക്കാൻ പാടുള്ളതല്ലെന്നും നിർദേശമുണ്ട്.

ഇതോടൊപ്പം, കൗൺസിലിന്റെ ഭാഗമായി തിരഞ്ഞെടുത്ത കിഴക്കൻ പ്രാവിശ്യാ കമ്മറ്റിയിലെ ജുബൈലിൽ നിന്നുള്ള ഭാരവാഹികൾ, നാഷണൽ കമ്മറ്റിയിലെ സെക്രട്ടറിയേറ്റ് അംഗങ്ങൾ എന്നിവരുടെ സ്ഥാനങ്ങളും അസാധുവാക്കിട്ടുണ്ട്.

STORY HIGHLIGHTS:The central committee of Jubail KMCC was dissolved due to the escalation of sectarian activities.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker