Tech

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ വാട്സ്‌ആപ്പും ഇന്‍സ്റ്റഗ്രാമും പണിമുടക്കി.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ വാട്സ്‌ആപ്പും ഇന്‍സ്റ്റഗ്രാമും പണിമുടക്കി.

ബുധനാഴ്ച രാത്രി ഇന്ത്യൻ സമയം 11.45ഓടെയാണ് പല‍ർക്കും സേവനങ്ങള്‍ മുടങ്ങിയത്. വാട്സ്‌ആപില്‍ മെസേജുകള്‍ അയക്കാനാവുന്നില്ലെന്ന് നിരവധി ഉപയോക്താക്കള്‍ പരാതിപ്പെട്ടു. മൊബൈല്‍ ആപ്ലിക്കേഷനിലും ബ്രൗസർ വഴി കംപ്യൂട്ടറുകളില്‍ പ്രവ‍ർത്തിക്കുന്ന വാട്സ്‌ആപ് വെബ് സേവനത്തിലും ഒരുപോലെ തടസം നേരിട്ടു.

ചില ഉപയോക്താക്കള്‍ക്ക് വാട്സ്‌ആപില്‍ പ്രശ്നങ്ങള്‍ നേരിട്ടതായി മനസിലാക്കുന്നുവെന്നും വളരെ വേഗം തന്നെ എല്ലാവ‍ർക്കും പൂർണതോതില്‍ സേവനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും വാട്സ്‌ആപ് അധികൃതർ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചു. അതേസമയം ഇൻസ്റ്റഗ്രാമിലും പ്രശ്നങ്ങളുണ്ടായെന്ന് ഉപയോക്താക്കള്‍ പറഞ്ഞു.

ഇൻസ്റ്റഗ്രാമില്‍ ഫീഡും സ്റ്റോറുകളും അപ്‍ഡേറ്റ് ആവുന്നതുമില്ല. ഈ വ‍ർഷം ഇത് രണ്ടാം തവണയാണ് മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇത്തരത്തിലുള്ള തടസങ്ങള്‍ നേരിടുന്നത്. മാർച്ചില്‍ നിരവധി ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ത്രെഡ്സ് എന്നിവ പണിമുടക്കിയിരുന്നു. ഉപയോഗിച്ചുകൊണ്ടിരുന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ തിന്നെ പെട്ടെന്ന് ലോഗൗട്ട് ആയെന്നതായിരുന്നു പ്രധാന പ്രശ്നം. മൊബൈല്‍ ആപ്പിലും വെബ്‍സൈറ്റിലും ഒരുപോലെ ഇത് അനുഭവപ്പെടുകയും ചെയ്തിരുന്നു.

STORY HIGHLIGHTS:Social media platforms like WhatsApp and Instagram went on strike.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker