പൊതുമേഖലാ ബാങ്കുകളിലെ ഓഹരികള് വില്ക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.
ഡല്ഹി: ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂകോ ബാങ്ക്, സെൻട്രല് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ്& സിന്ധ് ബാങ്ക് എന്നീ പൊതുമേഖലാ ബാങ്കുകളിലെ ഓഹരികള് വില്ക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.
സെബിയുടെ നിബന്ധന പാലിക്കുന്നതിനാണ് ഈ വില്പ്പന. ഓഹരി വിപണിയില് ലിസ്റ്റ് ചെയ്ത കമ്ബനികളില് പ്രൊമോട്ടർമാരുടെ ഓഹരി പങ്കാളിത്തം 75 ശതമാനത്തില് കൂടരുതെന്നാണ് സെബി നിബന്ധന. അതായത് കുറഞ്ഞത് 25 ശതമാനം ഓഹരികളെങ്കിലും പൊതു വിഭാഗത്തിന്റെ കൈവശം ആയിരിക്കണം.
നിലവില് ഈ ബാങ്കുകളിലെ സർക്കാർ ഓഹരി വിഹിതം ഇപ്രകാരം ആണ്
ഇന്ത്യൻ ഓവർസീസ് ബാങ്ക്-96.38%
യൂകോ ബാങ്ക്-95.39%
സെൻട്രല് ബാങ്ക് ഓഫ് ഇന്ത്യ-93.08%
ബാങ്ക് ഓഫ് മഹാരാഷ്ട്ര-86.46%
പഞ്ചാബ്& സിന്ധ് ബാങ്ക്-98.25%
ഇവ കൂടാതെ ഇന്ത്യൻ ബാങ്കിലും (79.86 %) കേന്ദ്രത്തിന് ഓഹരി പങ്കാളിത്തം 75 ശതമാനത്തിന് മുകളിലാണ്. സെബി നിബന്ധന പാലിക്കാൻ പൊതുമേഖലാ ബാങ്കുകള്ക്ക് 2024 ഓഗസ്റ്റുവരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.
വിപണി സാഹചര്യങ്ങള്ക്ക് അനുസരിച്ച് ഫോളോ ഓണ് പബ്ലിക് ഓഫർ, തിരഞ്ഞെടുത്ത സ്ഥാപനങ്ങള്ക്ക് ഓഹരി കൈമാറല് ഉള്പ്പടെയുള്ള മാർഗങ്ങളിലൂടെ ഓഹരി വിഹിതം കുറയ്ക്കുമെന്നാണ് കേന്ദ്ര ധനകാര്യ സേവന വകുപ്പ് സെക്രട്ടറി വിവേക് ജോഷി പറഞ്ഞത്.
12 പൊതുമേഖലാ ബാങ്കുകളില് എസ്ബിഐ അടക്കം ആറെണ്ണം നിലവില് സെബി ചട്ടം പാലിച്ചിട്ടുണ്ട്.
STORY HIGHLIGHTS:Central government is ready to sell shares in public sector banks.