റമദാന് മാസത്തോട് അനുബന്ധിച്ച് യുഎഇയില് 2,592 തടവുകാര് മോചിതരാകും. യുഎഇ പ്രസിഡന്റും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും ഇത് സംബന്ധിച്ച ഉത്തരവിറക്കി.
735 തടവുകാരെ മോചിപ്പിക്കാനാണ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന് ഉത്തരവിട്ടത്.
ദുബൈ, ഷാർജ, അജ്മാൻ,റാസല്ഖൈമ ഭരണാധികാരികളും വിവിധ ജയിലുകളില് കഴിയുന്ന നൂറുകണക്കിന് തടവുകാര്ക്ക് മോചനം പ്രഖ്യാപിച്ചു.
ദുബൈയില് 691 തടവുകാരെ മോചിപ്പിക്കാനാണ് യുഎ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആല് മക്തൂം ഉത്തരവിട്ടത്. വിവിധ രാജ്യക്കാരാണ് മോചിതരാകുന്നത്.
ഷാർജയില് 484 തടവുകാര്ക്ക് മോചനം നല്കാന് യുഎഇ സുപ്രീം കൗണ്സില് അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്ത്താൻ ബിൻ മുഹമ്മദ് അല് ഖാസിമി ഉത്തരവിട്ടു.
ജയിലില് നല്ലനടപ്പിന്റെ അടിസ്ഥാനത്തിലാണ് മോചനം. അജ്മാനില് 314 തടവുകാർക്കാണ് സുപ്രീം കൗണ്സില് അംഗവും ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാശിദ് അല് നുഐമി മോചനം നല്കുന്നത്.
368 പേർക്കാണ് റാസല് ഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിൻ സഖർ അല് ഖാസിമി മോചനം നല്കിയത്. തടവുകാർക്ക് പുതിയ ജീവിതം നയിക്കാനുള്ള അവസരം നല്കുന്നതിന്റെ ഭാഗമായാണ് ഭരണാധികാരികള് റമദാനില് തടവുകാര്ക്ക് മാപ്പ് നല്കാറുള്ളത്.
STORY HIGHLIGHTS:2,592 prisoners will be released in the UAE during the month of Ramadan