ചെക്ക് റിപ്പബ്ലിക്കിൻ്റെ ക്രിസ്റ്റിന പിസ്കോവ ശനിയാഴ്ച മുംബൈയില് നടന്ന മിസ് വേള്ഡ് 2024 സൌന്ദര്യമത്സരത്തില് കിരീടം നേടി.
കഴിഞ്ഞ വര്ഷത്തെ ലോക സുന്ദരി പോളണ്ടില് നിന്നുള്ള ലോകസുന്ദരി കരോലിന ബിലാവ്സ്ക ഫൈനലില് വിജയിയായ ക്രിസ്റ്റിന പിസ്കോവയ്ക്ക് കിരീടമണിയിച്ചു.
നിയമത്തിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ഡിഗ്രി പഠനം നടത്തുന്ന ക്രിസ്റ്റീന ഒരു മോഡല് കൂടിയാണ്. ക്രിസ്റ്റിന പിസ്കോ ഫൗണ്ടേഷൻ എന്ന സന്നദ്ധ സ്ഥാപനവും ഇവര് നടത്തുന്നുണ്ട്.
മിസ് ലെബനൻ യാസ്മിന സെയ്ടൂണ് ഫസ്റ്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു. 28 വർഷത്തിന് ശേഷമാണ് ഇന്ത്യ മിസ് വേള്ഡ് മത്സരത്തിന് അതിഥേയത്വം വഹിക്കുന്നത്.
ഇന്ത്യയെ പ്രതിനിധീകരിച്ച് 22 കാരിയായ സിനി ഷെട്ടിയാണ് ലോക സുന്ദരി മത്സരത്തിന് എത്തിയത്. 2022-ല് ഫെമിന മിസ് ഇന്ത്യ വേള്ഡ് കിരീടം നേടിയ മുംബൈയില് ജനിച്ച ഷെട്ടിക്ക് മത്സരത്തിലെ ആദ്യ നാലില് ഇടം നേടാന് സാധിച്ചില്ല.
STORY HIGHLIGHTS:Kristina Piscovamis won the world title