KeralaNews

ഒരേ സ്‌കൂളില്‍ പഠിക്കുന്ന മൂന്നു വിദ്യാര്‍ഥികളെ കാണാതായി

തിരുവനന്തപുരത്ത് ഒരേ സ്‌കൂളില്‍ നിന്നും മൂന്നു വിദ്യാര്‍ഥികളെ കാണാതായതായി പരാതി. മലയിന്‍കീഴ്, മാറനല്ലൂര്‍ സ്റ്റേഷന്‍ പരിധികളില്‍നിന്നാണ് മൂന്നു വിദ്യാര്‍ത്ഥികളെ കാണാതായത്.

അന്തീര്‍ക്കോണം കൊല്ലാട് ശ്രീഭവനില്‍ ലേഖയുടെ മകന്‍ ഏഴാം ക്‌ളാസില്‍ പഠിക്കുന്ന അശ്വിന്‍ (12), മലയിന്‍കീഴ് അന്തീര്‍ക്കോണം സ്നേഹദീപത്തില്‍ സിമി- രാജേഷ് ദമ്ബതികളുടെ മകന്‍ എട്ടില്‍ പഠിക്കുന്ന നിഖില്‍ (12), അന്തിയൂര്‍ക്കോണം കൊല്ലോട് തോട്ടറ വടക്കുംകര വീട്ടില്‍ രെജു-വിനീത് ദമ്ബതികളുടെ മകന്‍ എട്ടില്‍ പഠിക്കുന്ന അരുണ്‍ ബാബു (12) എന്നിവരെയാണ് വെള്ളിയാഴ്ച സ്‌കൂള്‍ വിട്ടുവന്നതിനു ശേഷം കാണാതായത്.

അന്തീര്‍ക്കോണം ലിറ്റില്‍ ഫ്ളവര്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ് മൂന്നുപേരും. വെള്ളിയാഴ്ച വൈകിട്ട് 5.45 മുതലാണ് കുട്ടികളെ കാണാതായത്.

STORY HIGHLIGHTS:Three students studying in the same school have gone missing

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker