GulfQatar

ഫാത്തിമ തഹലിയ പരിപാടിയിൽ സംസാരിക്കാതിരുന്നത് ഇന്ത്യൻ എംബസി

ഫാത്തിമ തഹലിയയെ പരിപാടിയിൽ പ്രസംഗിക്കാൻ അനുവദിച്ചാൽ കെ.എം.സി.സിയുടെ എംബസി അഫിലിയേഷൻ റദ്ദാക്കുമെന്ന മുന്നറിയിപ്പ് എംബസി അധികൃതർ നൽകി എന്നാണ് വിവരം

കോഴിക്കോട്: ഖത്തറിൽ കെ.എം.സി.സി ചടങ്ങിൽ പ്രസംഗിക്കാനെത്തിയ മുസ്‌ലിം ലീഗ് നേതാവ് ഫാത്തിമ തഹലിയ പരിപാടിയിൽ സംസാരിക്കാതിരുന്നത് ഇന്ത്യൻ എംബസി വിലക്ക് മൂലമാണെന്ന് റിപ്പോർട്ട്. ഖത്തർ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി വനിതാവിംഗ് ഇക്കഴിഞ്ഞ എട്ടിന് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഫാത്തിമ തഹലിയക്കാണ് എംബസി വിലക്ക് ഏർപ്പെടുത്തിയത്. ഫാത്തിമ തഹലിയയെ പരിപാടിയിൽ പ്രസംഗിക്കാൻ അനുവദിച്ചാൽ കെ.എം.സി.സിയുടെ എംബസി അഫിലിയേഷൻ റദ്ദാക്കുമെന്ന മുന്നറിയിപ്പ് എംബസി അധികൃതർ നൽകി എന്നാണ് വിവരം. ഖത്തറിലെ മാധ്യമ പ്രവർത്തകൻ അഷ്റഫ് തൂണേരി ഫെയ്സ്ബുക്കിൽ ഇതേ കുറിച്ച് വെളിപ്പെടുത്തി.

ഫാത്തിമ തഹലിയയുടെ പ്രസംഗഭാഗം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ എംബസി വിലക്ക് ഏർപ്പെടുത്തിയതെന്ന് ഖത്തറിലെ മാധ്യമ പ്രവർത്തകൻ അഷ്റഫ് തൂണേരി ഫെയ്സ്ബുക്കിൽ കുറിച്ചു. എംബസിയുടെ സാമൂഹിക സംഘടനാ ചുതമലയുള്ള ഉന്നത ഉദ്യോഗസ്ഥൻ കെ.എം.സി.സി സംസ്ഥാന നേതാക്കളേയും ഐ.സി.സി ഭാരവാഹികളേയും വിളിച്ച് പരിപാടിയിൽ അഡ്വ. തഹ്ലിയയെ പങ്കെടുപ്പിക്കരുതെന്നും പങ്കെടുപ്പിച്ചാൽ കെ.എം.സി.സിയുടെ ഇന്ത്യൻ എംബസി അഫിലിയേഷൻ റദ്ദാക്കുമെന്നും ഭീഷണി മുഴക്കുകയായിരുന്നുവെന്നും അഷ്റഫ് പറഞ്ഞു.

ഖത്തർ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി വനിതാ വിംഗാണ് അബൂഹമൂറിലെ ഇന്ത്യൻ കൾച്ചറൽ സെന്ററിൽ എംബ്രയിസ് 2024 എന്ന പരിപാടി സംഘടിപ്പിച്ചത്. ഇതിൽ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയതായിരുന്നു തഹലിയ. ഈ പരിപാടിയുടെ പ്രചാരണ ഭാഗമായുള്ള ഒരു വീഡിയോയിൽ ഏക സിവിൽകോഡ് നടപ്പിലാക്കുന്നതിനെതിരെ ഫാത്തിമ നടത്തിയ പ്രഭാഷണ ശകലം ചേർത്തിരുന്നു. ഇതാണ് എംബസിയെ പ്രകോപിപ്പിച്ചത്.

ഇതേ തുടർന്ന് ഫാത്തിമയെ പരിപാടിയിൽനിന്ന് കെ.എം.സി.സി മാറ്റുകയായിരുന്നു. എംബസി നിർദ്ദേശപ്രകാരമാണ് പരിപാടിയിൽനിന്ന് മാറ്റിയത് എന്ന് പുറത്തുപറയരുതെന്ന വിലക്കും തഹലിയക്കുണ്ട്. ഖത്തറിലുള്ള ഫാത്തിമ തഹലിയ അടുത്ത ദിവസം കേരളത്തിൽ തിരിച്ചെത്തും.

അഷ്റഫ് തൂണേരി ഫെയ്‌സ്ബുക്കിൽ കുറിച്ചത് ഇങ്ങനെ

ഏക സിവിൽകോഡിനെതിരെ സംസാരിച്ച അഡ്വ.ഫാത്തിമ തഹ്ലിയക്ക് Fathima Thahiliya ഖത്തറിൽ ഇന്ത്യൻ എംബസി വിലക്ക്(സംഗതി ആരും പുറത്ത് പറയരുത്)

ഖത്തർ കെ.എം.സി.സി പരിപാടിയുടെ പ്രചാരണ വീഡിയോയിൽ ഏകസിവിൽകോഡിനെതിരെ പരാമർശം നടത്തിയെന്ന പേരിൽ സുഹൃത്ത് അഡ്വ.ഫാത്തിമ തഹ്ലിയ ദോഹയിലെ ചടങ്ങിൽ നിന്ന് വിലക്കി ഇന്ത്യൻ എംബസി. ഖത്തർ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി വനിതാ വിംഗ് 2024 ഫെബ്രുവരി എട്ടിന് വൈകീട്ട് ആറിന് അബൂഹമൂറിലെ ഇന്ത്യൻ കൾച്ചറൽ സെന്ററിൽ സംഘടിപ്പിച്ച എംബ്രയിസ് 2024 എന്ന പരിപാടി മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയതായിരുന്നു അവർ. പരിപാടിയുടെ പ്രചാരണ ഭാഗമായുള്ള ഒരു വീഡിയോയിൽ ഏക സിവിൽകോഡ് നടപ്പിലാക്കുന്നതിനെതിരെ നടത്തിയ പ്രഭാഷണം ചൂണ്ടിക്കാണിച്ചാണ് ഇന്ത്യൻ എംബസിയുടെ

സാമൂഹിക സംഘടനാ ചുതമലയുള്ള ഉന്നത ഉദ്യോഗസ്ഥൻ കെ.എം.സി.സി സംസ്ഥാന നേതാക്കളേയും ഐ. സി.സി ഭാരവാഹികളേയും വിളിച്ച് പരിപാടിയിൽ അഡ്വ. തഹ്ലിയയെ പങ്കെടുപ്പിക്കരുതെന്നും പങ്കെടുപ്പിച്ചാൽ കെ.എം.സി.സിയുടെ ഇന്ത്യൻ എംബസി അഫിലിയേഷൻ റദ്ദാക്കുമെന്നും ഭീഷണി മുഴക്കിയത്. ഇതോടെ പേടിച്ച് വിറച്ച നേതാക്കൾ പരിപാടിയിൽ നിന്ന് തഹ്ലിയയെ വിദഗ്ദ്ധമായി ഒഴിവാക്കി. ഫാത്തിമ തഹ്ലിയക്ക് തൊണ്ടവേദനയാണെന്നും പനിയാണെന്നും അണികളോട്’സഹീഹായ’ പച്ചക്കള്ളവും പറഞ്ഞു.

“യൂണിഫോം സിവിൽ കോഡിലൂടെ മുസ്ലിംകൾ മാത്രമല്ല പ്രകോപിതരാവുന്നത്. ബി.ജെ.പി ഓർക്കണം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ള ആളുകൾ, ആദിവാസികൾ, ഗോത്ര വർക്കാർ, ഗിരിവർഗ്ഗക്കാർ ഇവരെയൊക്കെ പിണക്കി യൂണിഫോം സിവിൽ കോഡ് നടപ്പാക്കുക പ്രായോഗികമല്ല. ഇത് തന്നെയാണ് യൂണിഫോം

“യൂണിഫോം സിവിൽ കോഡിലൂടെ മുസ്ലിംകൾ മാത്രമല്ല പ്രകോപിതരാവുന്നത്. ബി.ജെ.പി ഓർക്കണം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ള ആളുകൾ, ആദിവാസികൾ, ഗോത്ര വർക്കാർ, ഗിരിവർഗ്ഗക്കാർ ഇവരെയൊക്കെ പിണക്കി യൂണിഫോം സിവിൽ കോഡ് നടപ്പാക്കുക പ്രായോഗികമല്ല. ഇത് തന്നെയാണ് യൂണിഫോം സിവിൽകോഡ് നടപ്പിലാക്കാനുള്ള ഏറ്റവും വലിയ പ്രതിസന്ധി….” എന്ന് പറയുന്ന വീഡിയോ (താഴെ കേൾക്കാം) ആണത്രെ ‘ജനാധിപത്യ- മതേതര-നാനാത്വത്തിൽ ഏകത്വ’ ഇന്ത്യൻ എംബസിക്ക് കളങ്കമായി ഭവിച്ചത്. കുറച്ചുമുമ്പ് മുൻ എം.എൽ.എ എം. സ്വരാജും സുധാ മേനോനും സുനിൽ പി ഇളയിടവും ഉൾപ്പെടെ മറ്റനേകം പ്രഭാഷകർ ഇതേ ഐ.സി.സി.യിൽ അതിരൂക്ഷമായി സംഘ്പരിവാരിനെതിരെ സംസാരിച്ചിരുന്നുവെങ്കിലും അവർക്കൊന്നുമില്ലാത്ത വിലക്ക് തഹ്ലിയയെ മാത്രം ബാധിക്കുന്നതെങ്ങിനെ എന്ന് ചോദിക്കാൻ ഒരു കെ.എം.സി.സി നേതാവിനും നാവ് പൊങ്ങാത്തതിന് ഏവർക്കും നല്ല നമസ്കാരം. സംഗതി പെട്ടെന്നൊന്നും ലീക്കാക്കരുതെന്ന് മാധ്യമ സുഹ്യത്തുക്കളോട്

പറഞ്ഞ മഹത്തുക്കൾക്ക് വീണ്ടും നമോവാകം. (തല്ലിക്കൊന്നിട്ടും ചുട്ടുകൊന്നിട്ടും മരിക്കാതെ ബാക്കിയുള്ള ദരിദ്രനാരായണന്മാരായ മുസ്ലിം- ആദിവാസി-ദലിത് ന്യൂനപക്ഷങ്ങൾക്കും, വിലാസമില്ലെന്ന തിട്ടൂരത്തിൽ തുലാസിൽ ജീവിക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മനുഷ്യർക്കും, പൊളിക്കാതെ ബാക്കിയുള്ള പള്ളികൾക്കും ചർച്ചുകൾക്കും ജൈന ക്ഷേത്രങ്ങൾക്കും ഈ പോസ്റ്റ് സമർപ്പിക്കുന്നു).

STORY HIGHLIGHTS:The Indian Embassy did not speak at the Fatima Tahalia event

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker