തിരുവനന്തപുരം: കഴിഞ്ഞ ഏതാനും ആഴ്ചകളായി ദിനംപ്രതി കുതിച്ചുയരുകയായിരുന്ന വെളുത്തുള്ളി വില 500 രൂപയിലെത്തി. രണ്ടാഴ്ചയ്ക്കുള്ളില് 100 രൂപയിലധികമാണ് വർദ്ധിച്ചത്.
ഇന്നലെ പാളയം മാർക്കറ്റില് 350 മുതല് 400 വരെയായിരുന്നു മൊത്തവില്പന വില.
സംസ്ഥാനത്ത് പലയിടങ്ങളിലും ചില്ലറ വില്പനവില 500നടുത്തെത്തി.കഴിഞ്ഞയാഴ്ച കിലോയ്ക്ക് 300 രൂപയായിരുന്നു. കിലോയ്ക്ക് 100 മുതല് 125 രൂപ വരെ വിലയുണ്ടായിരുന്നതാണ് നാലിരട്ടിയോളം വർദ്ധിച്ചത്. സമീപകാലത്തൊന്നും വെളുത്തുള്ളിക്ക് വില ഇത്രയും ഉയർന്നിട്ടില്ല. അപ്രതീക്ഷിതമായുണ്ടായ വിലക്കയറ്റം വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കിലോയ്ക്ക് 30- 40 രൂപയായിരുന്നു വില. ശൈത്യകാലത്ത് വില കൂടുക പതിവാണെങ്കിലും ഇക്കുറി വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് വ്യാപാരികള് പറയുന്നു.
STORY HIGHLIGHTS:The soaring garlic is sure to upset the family budget