മമ്മൂട്ടി നായകനായി എത്തിയ തെലുങ്ക് ചിത്രമാണ് ‘യാത്ര’

മമ്മൂട്ടി നായകനായി എത്തിയ തെലുങ്ക് ചിത്രമാണ് ‘യാത്ര’. മമ്മൂട്ടി മുഖ്യമന്ത്രിയായ യാത്രയുടെ രണ്ടാം ഭാഗം എത്തുകയാണ്.
ജീവ പ്രധാന വേഷത്തിലെത്തുന്ന ഒരു ചിത്രമായിട്ടാണ് ‘യാത്ര 2’ ഒരുങ്ങുന്നത്. ഫെബ്രുവരി എട്ടിന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രം കേരളത്തില് പ്രദര്ശനത്തിന് എത്തിയേക്കില്ലെന്ന് ട്രേഡ് അനലിസ്റ്റ് ഫ്രൈഡേ മാറ്റ്നി റിപ്പോര്ട്ട് ചെയ്യുന്നു.
മമ്മൂട്ടി ആരാധകര് കാത്തിരിക്കുന്ന ഒരു ചിത്രമാണ് യാത്ര രണ്ടും. മമ്മൂട്ടി യാത്ര എന്ന ഹിറ്റ് ചിത്രത്തില് ആന്ധ്രപ്രദേശ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ വൈ എസ് രാജശേഖര റെഡ്ഡിയിട്ടായിരുന്നു വേഷമിട്ടത്. ഇപ്പോള് യാത്രയുടെ രണ്ടാം ഭാഗം സിനിമയുമായി എത്തുമ്പോള് പ്രധാന്യം നിലവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ വൈ എസ് ജഗന്മോഹന് റെഡ്ഡിക്കാണ്. മഹി വി രാഘവിനറെ സംവിധാനത്തിലുള്ള ചിത്രത്തില് വൈ എസ് ജഗന്മോഹന് റെഡ്ഡിയായിട്ടാണ് ജീവ എത്തുന്നത്.
തിരക്കഥയും മഹി വി രാഘവിന്റേതാണ്. മമ്മൂട്ടിയും യാത്ര രണ്ടില് നിര്ണായകമായ രംഗങ്ങളില് ഉണ്ടാകുമെങ്കിലും വൈ എസ് ജഗന്മോഹന് റെഡ്ഡിയായി വേഷമിടുന്ന ജീവയായിരിക്കും നായകന്. ജീവയുടെ മികച്ച ഒരു കഥാപാത്രമാകും ചിത്രത്തില് എന്നും കരുതുന്നു.
STORY HIGHLIGHTS:’Yatra’ is a Telugu film starring Mammootty as the lead.