Education

സ്‌കൂള്‍ കാലത്തെ ഓര്‍മ്മകള്‍ ഇനി ഒറ്റ ക്ലിക്കില്‍; 1896 മുതലുള്ള പാഠപുസ്തകങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്

സ്‌കൂള്‍ കാലത്തെ ഓര്‍മ്മകള്‍ ഇനി ഒറ്റ ക്ലിക്കില്‍; 1896 മുതലുള്ള പാഠപുസ്തകങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്

പഴയ പാഠപുസ്തകങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്. 1896 മുതല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളാണ് ഡിജിറ്റലൈസ് ചെയ്തിട്ടുള്ളത്.

1896 മുതല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്‌തകങ്ങള്‍ ഇനി വിരല്‍ത്തുമ്ബിലുണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

‘സ്കൂള്‍ പഠന കാലത്തെ ഏറ്റവും നല്ല ഓർമകളില്‍ ഒന്നാണ് അതത് കാലത്തെ പാഠപുസ്തകങ്ങള്‍. മിക്കവരുടെയും പക്കല്‍ അന്ന് പഠിച്ചിരുന്ന പാഠപുസ്തകങ്ങള്‍ ഉണ്ടാവില്ല. ആ പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തിലൂടെ ഒന്ന് കൂടെ പോകാൻ സാധിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടാകാം. അതിന് പൊതുവിദ്യാഭ്യാസ വകുപ്പ് അവസരമൊരുക്കുന്നു. 1896 മുതല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്‌തകങ്ങള്‍ ഇനി നിങ്ങളുടെ വിരല്‍ത്തുമ്ബിലെന്നും’- എന്നായിരുന്നു മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.

‘സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ ഭാഗമായി ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയുന്ന ഒരു മികച്ച ലൈബ്രറി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ലൈബ്രറിക്ക് അനുബന്ധമായി ടെക്സ്റ്റ് ബുക്ക് ആര്‍ക്കൈവ്‌സും നിലവിലുണ്ട്. നിരവധി വര്‍ഷങ്ങളായി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ള പാഠപുസ്തകങ്ങളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. എന്നാല്‍ കാലപ്പഴക്കം കൊണ്ട് പല പുസ്തകങ്ങളും ഉപയോഗശൂന്യമാകാന്‍ സാധ്യതയുണ്ട്. ഇക്കാര്യം എസ്.സി.ഇ.ആര്‍.ടി. ഗവേണിംഗ് ബോഡി യോഗം വിശദമായി ചര്‍ച്ച ചെയ്യുകയും നിലവിലെ ആര്‍ക്കൈവ്‌സ് ഡിജിറ്റൈസ് ചെയ്യുന്നതിന് തീരുമാനം കൈക്കൊള്ളുകയും ചെയ്യുകയായിരുന്നു.

ഇതിന്റെ ഭാഗമായി നിലവില്‍ 1250ലധികം പാഠപുസ്തകങ്ങളാണ് ഡിജിറ്റൈസ് ചെയ്തിട്ടുള്ളത്. 1896 മുതല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളുടെ ഏകദേശം ഒന്നര ലക്ഷത്തോളം പേജുകള്‍ ഇതിനോടകം ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞു. ഈ പ്രവര്‍ത്തനം ഇനിയും തുടരേണ്ടതുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഡിജിറ്റൈസ് ചെയ്ത പുസ്തകങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാകും. ഡിജിറ്റല്‍ ആര്‍ക്കൈവ്‌സിന്റെയും ഇ- ഓഫീസിന്റെയും ഔപചാരികമായ ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് വൈകുന്നേരം 3.30ന് എസ്.സി.ഇ.ആര്‍.ടി ഗസ്റ്റ്ഹൗസില്‍ വച്ച്‌ മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു .

STORY HIGHLIGHTS:School days memories are now in one click; Education Department Digitizes Text Books Since 1896

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker