കോവിഡ് ബാധ പുരുഷന്മാരിലെ ബീജത്തിന്റെ ഗുണനിലവാരത്തെ താല്‍ക്കാലികമായി ബാധിക്കുമെന്ന് പുതിയ പഠനം
കോവിഡ് ബാധ പുരുഷന്മാരിലെ ബീജത്തിന്റെ ഗുണനിലവാരത്തെ താല്‍ക്കാലികമായി ബാധിക്കുമെന്ന് പുതിയ പഠനം.
കോവിഡ് വ്യാപനം പുരുഷ പ്രത്യുത്പാദന ആരോഗ്യത്തെ ബാധിക്കുമെന്ന് നേരത്തെ ആശങ്കകള്‍ ഉയര്‍ന്നിരുന്നു. കോവിഡ് മുക്തമാകുന്നതോടെ ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുമെന്നു പഠനത്തില്‍ ചൂണ്ടികാണിക്കുന്നു.
ചൈനയില്‍ വൈറോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 2022 ജൂണ്‍ മുതല്‍ 2023 ജൂലൈ വരെയുള്ള കാലഘട്ടത്തില്‍ ചൈനയിലെ ഗുലിന്‍ പീപ്പിള്‍സ് ആശുപത്രിയില്‍ ബീജ പരിശോധനയ്ക്ക് വിധേയരായി ഫെര്‍ട്ടിലിറ്റി ആവശ്യകതകളുള്ള 85 പുരുഷന്മാരുടെ സീമനാണ് പഠനത്തിനായി ഉപയോഗിച്ചത്.
മൂന്ന് സമയക്രമങ്ങളിലൂടെയാണ് ബീജ പാരാമീറ്ററുകളിലെ മാറ്റങ്ങളെ വിശകലനം ചെയ്തത്. കോവിഡ് ബാധയ്ക്ക് മുന്‍പുള്ള ആറ് മാസം, കോവിഡ് മുക്തമായതിന് ശേഷമുള്ള മൂന്ന് മാസം, കോവിഡ് മുക്തമായതിന് ശേഷമുള്ള ആറ് മാസം എന്നിങ്ങനെയാണ് സമയക്രമം തിരിച്ചത്. കോവിഡ് ബാധയ്ക്ക് ശേഷം ബീജത്തിന്റെ സാന്ദ്രതയും എണ്ണവും കുറഞ്ഞതായി പഠനത്തില്‍ കണ്ടെത്തി.
എന്നാല്‍ കോവിഡ് മുക്തമായി മൂന്ന് മുതല്‍ ആറ് മാസത്തിനുള്ളില്‍ ബീജത്തിന്റെ സാന്ദ്രക, എണ്ണം, ചലനം, രൂപഘടന എന്നിവയില്‍ വര്‍ധനവുണ്ടായതായും പഠനത്തില്‍ പറയുന്നു.കോവിഡ് ബീജത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു.
STORY HIGHLIGHTS:New study shows that Covid infection temporarily affects the quality of sperm in men