ആരോഗ്യത്തിനും ഏറെ ആവശ്യമായ ഒരു ധാതുവാണ് പൊട്ടാസ്യം
ഉയര്ന്ന രക്തസമ്മര്ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഹോര്മോണ് വ്യതിയാനങ്ങളെ ബാലന്സ് ചെയ്യാനും എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും ഏറെ ആവശ്യമായ ഒരു ധാതുവാണ് പൊട്ടാസ്യം.
പൊട്ടാസ്യം ധാരാളം അടങ്ങിയ ഒരു ഫലമാണ് വാഴപ്പഴം. ഒരു ഇടത്തരം വാഴപ്പഴത്തില് 422 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. എന്നാല് വാഴപ്പഴത്തേക്കാള് പൊട്ടാസ്യം അടങ്ങിയ മറ്റ് ഭക്ഷണങ്ങളുമുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം. ഒരു കപ്പ് അവക്കാഡോയില് 700 മില്ലി ഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
അതിനാല് പൊട്ടാസ്യത്തിന്റെ കുറവുള്ളവര് അവക്കാഡോ ഡയറ്റില് ഉള്പ്പെടുത്തുന്നത് നല്ലതാണ്. ഒരു കപ്പ് ചീരയില് 840 മില്ലി ഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ കാത്സ്യം, അയേണ് തുടങ്ങി മറ്റ് ധാതുക്കളും വിറ്റാമിനുകളും കൊണ്ട് നിറഞ്ഞതാണ് ചീര. ഒരു ഇടത്തരം മധുരക്കിഴങ്ങില് 540 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില് നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. രണ്ട് കപ്പ് തണ്ണിമത്തനില് നിന്നും 640 മില്ലി ഗ്രാം പൊട്ടാസ്യം ലഭിക്കും.
ഒരു കപ്പ് വേവിച്ച വൈറ്റ് ബീന്സില് നിന്നും ഏകദേശം 1000 മില്ലി ഗ്രാം പൊട്ടാസ്യം ലഭിക്കും. ഒരു കപ്പ് ബീറ്റ്റൂട്ടില് നിന്നും 1300 മില്ലിഗ്രാം പൊട്ടാസ്യം ലഭിക്കും. 900 മില്ലിഗ്രാം പൊട്ടാസ്യമാണ് ഒരു ഇടത്തരം ഉരുളക്കിഴങ്ങില് നിന്നും ലഭിക്കുന്നത്. അതിനാല് ഉരുളക്കിഴങ്ങും ഡയറ്റില് ഉള്പ്പെടുത്തുക.
ഒരു മാതളത്തില് നിന്നും 660 മില്ലിഗ്രാം പൊട്ടാസ്യം ലഭിക്കും. കൂടാതെ അയേണും ഇവയില് ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിന് സിയാല് സമ്പന്നമാണ് ഓറഞ്ച്. ഒരു കപ്പ് ഓറഞ്ചില് നിന്നും 500 മില്ലി ഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
STORY HIGHLIGHTS:Potassium is a mineral that is essential for health.