സ്വപ്ന നേട്ടം സ്വന്തമാക്കി മാരുതി സുസുക്കി ഫ്രോങ്സ്
വിപണിയിലെത്തി വെറും 10 മാസം കൊണ്ട് ഒരു ലക്ഷം യൂണിറ്റ് എന്ന സ്വപ്ന നേട്ടം സ്വന്തമാക്കി മാരുതി സുസുക്കി ഫ്രോങ്സ്.
ഒരു ലക്ഷത്തില് 9000 എണ്ണം ലാറ്റിന് അമേരിക്കന്, ആഫ്രിക്കന് വിപണികളിലാണ് വിറ്റത്. സെമി കണ്ടക്ടര് ക്ഷാമം ആദ്യ മൂന്നു മാസത്തെ ഫ്രോങ്സിന്റെ വിതരണത്തെ ബാധിച്ചിരുന്നു. ഈ പ്രതിസന്ധികളെയെല്ലാം നേരിട്ടുകൊണ്ടാണ് ഒരുലക്ഷം പിന്നിട്ടത്. കഴിഞ്ഞ വര്ഷം നടന്ന ഓട്ടോഎക്സ്പോയിലാണ് മാരുതി സുസുക്കി ഫ്രോങ്സിനെ ആദ്യമായി പ്രദര്ശിപ്പിച്ചത്.
ഐഡില്സ്റ്റാര്ട് സ്റ്റോപ്പുള്ള 1.2 ലീറ്റര് ഡ്യുവല്-ജെറ്റ് ഡ്യുവല് വിവിടി പെട്രോള് എന്ജിനും 1.0 ലീറ്റര് ടര്ബോചാര്ജ്ഡ് ബൂസ്റ്റര്ജെറ്റ് പെട്രോള് എന്ജിനും വാഹനത്തിലുണ്ട്.1 ലീറ്റര് എന്ജിന് 100 എച്ച്പി കരുത്തും 147.6 എന്എം ടോര്ക്കും ഉത്പാദിപ്പിക്കുമ്പോള് 1.2 ലീറ്റര് എന്ജിന് 90 ബിഎച്ച്പി കരുത്തും 113 എന്എം ടോര്ക്കും നല്കും. ടര്ബോ പെട്രോള് എന്ജിനൊപ്പം അഞ്ച് സ്പീഡ് മാനുവല് ഗിയര്ബോക്സും ആറ് സ്പീഡ് ടോര്ക്ക് കണ്വേര്ട്ടര് ഓട്ടമാറ്റിക്ക് ഗീയര്ബോക്സുമുണ്ട്.
1.2 ലീറ്റര് എന്ജിനൊപ്പം 5 സ്പീഡ് മാനുവലും എഎംടി ഗീയര്ബോക്സും ലഭിക്കും. ഹാര്ടെക് പ്ലാറ്റ്ഫോമിലാണ് വാഹനം നിര്മിച്ചിരിക്കുന്നത്, മാരുതി സുസുക്കി ഫ്രോങ്സില് ഹെഡ്സ്-അപ്പ് ഡിസ്പ്ലേയും വയര്ലെസ് ചാര്ജിങ് സവിശേഷതകളും സജ്ജീകരിച്ചിരിക്കുന്നു. സിഗ്മ, ഡെല്റ്റ, ഡെല്റ്റ പ്ലസ്, സീറ്റ, ആല്ഫ എന്നിങ്ങനെ അഞ്ചു വകഭേദങ്ങളില് ഫ്രോങ്സ് ലഭിക്കും.
STORY HIGHLIGHTS:Maruti Suzuki Frogs achieved the dream achievement