ഫൈറ്റര്‍’ എന്ന ചിത്രത്തിന് വിലക്ക്.
ഹൃത്വിക് റോഷനും ദീപിക പദുക്കോണും പ്രധാന വേഷത്തില്‍ എത്തുന്ന ‘ഫൈറ്റര്‍’ എന്ന ചിത്രത്തിന് വിലക്ക്. യുഎഇ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രത്തിന് പ്രദര്‍ശന വിലക്കേര്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഗള്‍ഫിലെ സെന്‍സറിങ്ങില്‍ ‘ഫൈറ്റര്‍’ പരാജയപ്പെട്ടുവെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.
ഷാരൂഖ് ഖാന് നായകനായ ‘പഠാന്’ ശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൈറ്റര്‍. ഹൃത്വിക് റോഷനും ദീപിക പദുകോണിനും പുറമെ അനില്‍ കപൂര്‍, കരണ്‍ സിങ് ഗ്രോവര്‍, അക്ഷയ് ഒബ്റോയി, സഞ്ജീത ഷെയ്ക്ക് എന്നിവരും പ്രധാനവേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധ നേടിയിരുന്നു.
പുല്‍വാമ, ബാലാകോട്ട് ഭീകരാക്രമണങ്ങള്‍ക്കുള്ള സൈന്യത്തിന്റെ തിരിച്ചടിയുടെ കഥയാണ് ചിത്രം പറയുന്നത്. രമോണ്‍ ചിബ്, സിദ്ധാര്‍ഥ് ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനായ ഷംഷേര്‍ പത്താനിയ എന്ന കഥാപാത്രത്തെയാണ് ഹൃത്വിക് അവതരിപ്പിക്കുന്നത്. സ്ക്വാഡ്രണ്‍ ലീഡര്‍ മിനാല്‍ റാത്തോഡ് എന്ന കഥാപാത്രമായാണ് ദീപിക എത്തുന്നത്. വിയാകോം 18 സ്റ്റുഡിയോസും മര്‍ഫ്ലിക്സ് പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മാണം.
STORY HIGHLIGHTS:The movie ‘Fighter’ is banned.