GulfSaudi

പണി പൂർത്തിയാകാത്ത കെട്ടിടത്തിൽ കണ്ടെത്തിയ അസ്ഥികൂടം മലയാളിയുടേതെന്ന് സൂചന

പണി പൂർത്തിയാകാത്ത കെട്ടിടത്തിൽ കണ്ടെത്തിയ അസ്ഥികൂടം മലയാളിയുടേതെന്ന് സൂചന

ദമാമിലെ കിഴക്കൻ പ്രവശ്യയിലെ തുഖ്ബയിൽ പണി നടക്കുന്ന കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. കഴിഞ്ഞ മൂന്നു വർഷമായി പണിപൂർത്തീകരിക്കാത്ത കെട്ടിടത്തിനകത്താണ് തൂങ്ങി നിൽക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മലയാളിയുടേതെന്നാണ് സൂചന.

ഇതിന് സമീപത്തുനിന്ന് ലഭിച്ച ഇഖാമയുടേയും ലൈസൻസിന്‍റേയും അടിസ്ഥാനത്തിൽ രണ്ട് വർഷം മുമ്പ് തുഖ്ബയിൽനിന്ന് കാണാതായ തിരുവനന്തപുരം, വിഴിഞ്ഞം സ്വദേശി അനിൽ നായരുടേതാവുമെന്ന നിഗമനത്തിലാണ്. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ ഈക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാവൂ. കേസിൽ പെട്ട് നിർമാണം നിലച്ചിരുന്ന കെട്ടിടത്തിൽ ആരും പരിശോധന നടത്തിയിരുന്നില്ല.

നിർമാണം പുനരാരംഭിച്ചതിനെ തുടർന്ന് പണിക്കായി കഴിഞ്ഞ ദിവസം തൊഴിലാളികൾ എത്തിയപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. കൂടുതൽ പരിശോധനകൾക്കായി അസ്ഥികൂടം ഖത്വീഫ് ആശുപത്രിയിലേക്ക് മാറ്റിയതായി ഇന്ത്യൻ എംബസി വളൻറിയർ മണിക്കുട്ടൻ പറഞ്ഞു.

STORY HIGHLIGHTS:It is suggested that the skeleton found in the unfinished building belongs to a Malayali

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker