മനാമ: ബഹ്റൈനിലെ വാരാന്ത്യ അവധിദിനങ്ങളിൽ മാറ്റം വരുത്തുന്നു. പാർലമെന്റ് അംഗങ്ങളാണ് ഇതുസംബന്ധിച്ച് ശുപാർശ നൽകിയിരിക്കുന്നത്. നിലവിലെ വാരാന്ത്യ അവധികളായ വെള്ളി, ശനി ദിവസങ്ങൾ മാറ്റി ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റാനാണ് അഞ്ച് പാർലമെന്റ് അംഗങ്ങൾ ശുപാർശ ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ചകൾ പകുതി പ്രവൃത്തി ദിനമാക്കാനും നിർദ്ദേശമുണ്ട്.
ശനി, ഞായർ അവധി ആകുന്നതോടെ അന്താരാഷ്ട്ര തലത്തിലുള്ള സാമ്പത്തിക ഇടപാടുകൾ സുഗമമാക്കുന്നതിനും വ്യാപാര ഇടപാടുകളും കൂടുതൽ ഗുണകരമാകുമെന്നുമാണ് എംപി മാരുടെ വിലയിരുത്തൽ. യുഎഇ, മൊറോക്കോ, ഇന്തോനേഷ്യ, മലേഷ്യ, മൗറിറ്റാനിയ തുടങ്ങിയ രാജ്യങ്ങളിൽ നിലവിൽ ഈ ഒരു രീതി തന്നെ നിലവിൽ വന്നു കഴിഞ്ഞു. ബഹ്റൈനിൽ നാലര ദിവസം പ്രവൃത്തി ദിനമാക്കാനാണ് നിർദേശം. ഇത് പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലം അവലോകനത്തിനായി നിയമനിർമ്മാണ, നിയമകാര്യ സമിതിക്ക് കൈമാറി.
STORY HIGHLIGHTS:In Bahrain, the working day is now four and a half days; Saturday and Sunday may be weekend holidays.