റിയാദ്: ഈദുൽഫിത്ർ, ബലിപെരുന്നാൾ അവധികളിൽ സഊദി മന്ത്രിസഭ ഭേദഗതികൾ വരുത്തി. ഇത്തരം സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും രണ്ടു പെരുന്നാളുകൾക്കും മിനിമം നാലു പ്രവൃത്തി ദിനങ്ങളും പരമാവധി അഞ്ചു പ്രവൃത്തി ദിനങ്ങളും അവധി നൽകുന്ന നിലയിൽ ഭരണപരമായ നിയമാവലിയിൽ ഭേദഗതി വരുത്തണമെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു.
ഗവൺമെന്റ് ഏജൻസികൾ അവരുടെ ഓർഗനൈസേഷന് അനുസൃതമായി വർക്ക് സിസ്റ്റം നടപ്പിലാക്കുകയും അവരുടെ ഭരണപരമായ ചട്ടങ്ങൾ സ്വതന്ത്രമായും അംഗീകൃതമായും ഭേദഗതി വരുത്തുകയും ചെയ്യും.
നിലവിൽ സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് നാല് ദിവസത്തെ അവധിയാണെങ്കിൽ സർക്കാർ മേഖലയ്ക്ക് കൂടുതൽ അവധിയാണ് ലഭിക്കാറ്.
STORY HIGHLIGHTS:Change in Eid holidays in Saudi!!!