TourismTraval

വാഗമണ്ണിന് മുകളിലൂടെ പറക്കാം, അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റ് മാര്‍ച്ചില്‍

വാഗമണ്‍ ഒരു വേറെ ലോകമാണ്. സാഹസികരെയും പ്രകൃതി സ്നേഹികളും വെറുതേ ഒരു ദിവസം ചെലവഴിക്കാനെത്തുന്നവരെയും ഒക്കെ ഒട്ടും നിരാശരാക്കാതെ സന്തോഷിപ്പിച്ച്‌ വിടുന്ന ഇടം.

എന്നിരുന്നാലും ഇവിടെ എത്തുന്നവരില്‍ അധികവും സാഹസികത തേടി വരുന്നവര്‍ തന്നെയാണ്. ഇതാ വാഗമണ്ണിലെത്തുന്ന സഞ്ചാരികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വാഗമണ്‍ ഇനി പറന്നും കാണാം.

അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവലിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ഏഷ്യയുടെ സ്കോട്ലൻഡ് എന്നറിയപ്പെടുന്ന വാഗമണ്‍. വാഗമണ്‍ മലനിരകള്‍ക്കു മുകളിലൂടെ പറന്നു കാണുന്ന അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റ് മാര്‍ച്ച്‌ 14,15,16,17 എന്നീ തിയതികളിലാണ് നടക്കുക. കേരളാ വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്‍സിലും സംയുക്തമായി പാരാഗ്ലൈഡിങ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സാങ്കേതിക പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

എയ്റോ സ്‌പോര്‍ട്‌സ് അഡ്വഞ്ചര്‍
ഫെസ്റ്റ് സാഹസിക സഞ്ചാരികള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിവസങ്ങളാണ് ഇനി വരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ സ്‌പോര്‍ട്‌സ് അഡ്വഞ്ചര്‍ ഫെസ്റ്റ് ആണ് വാഗമണ്‍ ഇന്‍റര്‍നാഷണല്‍ പാരാഗ്ലൈഡിങ് ഫെസ്റ്റിവല്‍.

പതിനഞ്ചിലധികം രാജ്യങ്ങളില്‍ നിന്ന് അന്തര്‍ ദേശീയ തലത്തില്‍ പ്രശസ്തരായ നൂറിലധികം ഗ്ലൈഡര്‍മാര്‍ പാരാഗ്ലൈഡിങ് ഫെസ്റ്റിവല്‍ പരിപാടിയുടെ ഭാഗമാകും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്. ആറ് ഇനങ്ങളിലായി പാരാഗ്ലൈഡിങ്ങുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളും സംഘടിപ്പിക്കും എന്നാണ് വിവരം.

വാഗമണ്‍ പാരാഗ്ലൈഡിങ്
കേരളത്തിലെ ഏറ്റവും മികച്ച പാരാഗ്ലൈഡിങ് ഡെസ്റ്റിനേഷനാണ് വാഗമണ്‍. കേരളത്തിനകത്തും പുറത്തും നിന്ന് പാരാഗ്ലൈഡിങ് സീസണ്‍ സമയത്ത് നിരവധി സഞ്ചാരികളാണ് എത്തിച്ചേരുന്നത്. വാഗമണ്ണിന്‍റെ മനംമയക്കുന്ന ഭംഗി പറന്നു കാണാം എന്നതാണ് ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്.

സമുദ്രനിരപ്പില്‍ നിന്ന് ആറായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വാഗമണ്‍ പകരം വെയ്ക്കുവാനില്ലാത്ത കാഴ്ചകള്‍ക്കും പേരുകേട്ടതാണ്. പൈൻമരങ്ങള്‍,തേയിലത്തോട്ടങ്ങള്‍, ടീ ഗാര്‍ഡന്‍ ലെയ്ക്ക്, തങ്ങളുപാറ, ഇല്ലിക്കല്‍ കല്ല, മാര്‍മല വെള്ളച്ചാട്ടം, കുരിശുമല, മുരുകന്‍ മല, അഡ്വഞ്ചര്‍ പാര്‍ക്ക്, ചില്ലുപാലം എന്നിങ്ങനെ നിരവധി സ്ഥലങ്ങള്‍ വാഗമണ്ണില്‍ കാണാനുണ്ട്.

മിക്കപ്പോഴും ഒറ്റ ദിവസത്തില്‍ സന്ദര്‍ശിച്ചു മടങ്ങുവാനാണ് ആളുകള്‍ ഇവിടെ എത്തുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് ഒരു ഡേ ഔട്ട് ഡെസ്റ്റിനേഷൻ ആണ് വാഗമണ്‍. എന്നാല്‍ ഒരു രാത്രിയെങ്കിലും ഇവിടെ ചെവവഴിക്കാന്‍ കഴിയുന്ന രീതിയില്‍ വേണം വരാൻ.

STORY HIGHLIGHTS:Let’s fly over Wagaman, International Paragliding Fest in March

അന്താരാഷ്ട്ര സര്‍ഫിങ് ഫെസ്റ്റിവല്‍ വര്‍ക്കല
ഇതോടൊപ്പം അന്താരാഷ്ട്ര സര്‍ഫിങ് ഫെസ്റ്റിവലിന് കേരളം ഒരുങ്ങുകയാണ്. മാര്‍ച്ച്‌ 29, 30, 31 തിയതികളില്‍ തിരുവനന്തപുരം വര്‍ക്കലയിലാണ് അന്താരാഷ്ട്ര സര്‍ഫിങ് ഫെസ്റ്റിവല്‍ നടക്കുക. കൂടാതെ എം ടി ബി കേരള 2024 ഏഴാം പതിപ്പ് ഏപ്രില്‍ 26, 27, 28 തിയതികളില്‍ വയനാട് മാനന്തവാടിയിലും മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ജൂലൈ 25, 26, 27, 28 തിയതികളില്‍ കോഴിക്കോട് ചാലിപ്പുഴയിലും ഇരവഴഞ്ഞിപ്പുഴയിലും നടക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker