Business

മെഡി അസിസ്റ്റ്‌ ഹെല്‍ത്ത്‌കെയര്‍ ഐപിഒ ജനുവരി 15 മുതല്‍

ഇന്‍ഷുറന്‍സ്‌ തേര്‍ഡ്‌ പാര്‍ട്ടി അഡ്‌മിനിസ്‌ട്രേറ്റര്‍ (ടിപിഎ) ആയ മെഡി അസിസ്റ്റ്‌ ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ജനുവരി 15ന്‌ ആരംഭിക്കും.

ഈ വര്‍ഷത്തെ രണ്ടാമത്തെ മെയിന്‍ബോര്‍ഡ്‌ ഐപിഒ ആയിരിക്കും ഇത്‌. ജനുവരി 17 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 397-418 രൂപയാണ്‌ ഇഷ്യു വില. 35 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌.

പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ വഴി (ഒഎഫ്‌എസ്‌) നിലവിലുള്ള ഓഹരിയുടമകളുടെയും പ്രൊമോട്ടര്‍മാരുടെയും കൈവശമുള്ള ഓഹരികളുടെ വില്‍പ്പനയാണ്‌ നടത്തുന്നത്‌. 1171.6 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിക്കുന്നത്‌. ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം സ്ഥാപന ഇതര നിക്ഷേപകര്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും സംവരണം ചെയ്‌തിരിക്കുന്നു.

ഇന്ത്യയിലെ സ്റ്റോക്ക്‌ എസ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്യുന്ന ആദ്യത്തെ ഇന്‍ഷുറന്‍സ്‌ തേര്‍ഡ്‌ പാര്‍ട്ടി അഡ്‌മിനിസ്‌ട്രേറ്റര്‍ ആയിരിക്കും മെഡി അസിസ്റ്റ്‌ ഹെല്‍ത്ത്‌കെയര്‍. ഐപിഒയ്‌ക്കു ശേഷം കമ്ബനിയുടെ വിപണിമൂല്യം 2878 കോടി രൂപയായിരിക്കും.

ചില്ലറ, ഗ്രൂപ്പ്‌ പോളിസികളുടെ പ്രീമിയത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ്‌ തേര്‍ഡ്‌ പാര്‍ട്ടി അഡ്‌മിനിസ്‌ട്രേറ്റര്‍ ആണ്‌ മെഡി അസിസ്റ്റ്‌ ഹെല്‍ത്ത്‌കെയര്‍. ഗ്രൂപ്പ്‌ ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ വിപണിയില്‍ കമ്ബനിക്ക്‌ 42 ശതമാനം വിപണി പങ്കാളിത്തമുണ്ട്‌.

2023 ഏപ്രില്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള ആറ്‌ മാസ കാലയളവില്‍ കമ്ബനിയുടെ മൊത്തം വരുമാനം 26 ശതമാനം വര്‍ധനയോടെ 312 കോടി രൂപയാണ്‌. 39 ശതമാനം ഇടിവ്‌ ലാഭത്തിലുണ്ടായി. 22.5 കോടി രൂപയാണ്‌ ലാഭം.

STORY HIGHLIGHTS:Medi Assist Healthcare IPO from January 15

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker