sharemarket
ആശിര്വാദ് മൈക്രോ ഫിനാൻസിന്റെ ഐപിഒക്ക് അനുമതിയില്ല
ഡല്ഹി: മണപ്പുറം ഫിനാൻസിന്റെ ഉപസ്ഥാപനമായ ആശിര്വാദ് മൈക്രോ ഫിനാൻസിന്റെ പ്രഥമ ഓഹരി വില്പനക്ക് (ഐ.പി.ഒ) സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോര്ഡ് ഓഫ് ഇന്ത്യ) അനുമതി തടഞ്ഞു.
തുടര്ന്ന് ഓഹരി വിപണിയില് മണപ്പുറം ഫിനാൻസിന്റെ ഓഹരി വില 7.5 ശതമാനത്തിലധികം ഇടിഞ്ഞ് 163.40 രൂപയായി. ഐ.പി.ഒ യിലൂടെ 1,500 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ ഒക്ടോബറിലാണ് കമ്ബനി അപേക്ഷ സമര്പ്പിച്ചത്.
നിയമോപദേശം ലഭിക്കുന്ന മുറക്ക് പ്രശ്നത്തിന് ഉടൻ തീരുമാനമാകുമെന്ന് സൂചനയുണ്ട്. 2008ല് ചെന്നൈയില് എസ്.വി. രാജാ വൈദ്യനാഥൻ സ്ഥാപിച്ച ആശിര്വാദിന്റെ ഓഹരികള് 2015ലാണ് മണപ്പുറം ഫിനാൻസ് വാങ്ങുന്നത്.
നിലവിലെ ഓഹരികളില് 95 ശതമാനവും മണപ്പുറത്തിന്റെ പക്കലാണ്.
STORY HIGHLIGHTS:Ashirvad Micro Finance’s IPO is not approved