Traval

അഷ്ടമുടി ബോട്ട് യാത്ര ; അ‍ഞ്ച് മണിക്കൂര്‍ കായലില്‍ കറങ്ങാം

സഞ്ചാരികളുടെ ഇടയിലെ പുത്തൻ ചര്‍ച്ചാ വിഷയം സീ അഷ്ടമുടി ബോട്ട് യാത്രയാണ് (See Ashtamudi tourist boat service) പേരുപോലെ തന്നെ കണ്‍നിറയെ അഷ്ടമുടി കായലിന്‍റെ കാഴ്ചകള്‍ കണ്ട് മണ്‍റോ തുരുത്തും കല്ലടയാറും സാബ്രാണിക്കൊടിയും കണ്ട് ഒരു പകല്‍ ചിലവഴിച്ച്‌ മടങ്ങിയെത്തുന്ന യാത്ര ഹിറ്റായത് കാഴ്ചകള്‍ കൊണ്ടു മാത്രമല്ല.

സംസ്ഥാന ഗജലഗതാഗത വകുപ്പിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന സീ അഷ്ടമുടി ബോട്ട് യാത്ര ഏറ്റവും ചുരുങ്ങിയ ചെലവില്‍ അഷ്ടമുടി കായലും മറ്റ് അനുബന്ധ ജലാശയങ്ങളും കാണാന്‌ തീര്‍ത്തും സാധാരണക്കാരായ യാത്രക്കാരെ സഹായിക്കുന്ന യാത്രയാണ്.

മാര്‍ച്ചില്‍ ആരംഭിച്ച ബോട്ട് വളരെ വേഗത്തിലാണ് സഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമായത്. സമീപ ജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും വരെ ആളുകള്‍ സീ അഷ്ടമുടി പാക്കേജ് തേടിയെത്തുന്നു.

അഷ്ടമുടി ബോട്ട് യാത്ര– റൂട്ട്
സമയം സഞ്ചാരികള്‍ക്ക് ഒരു പകല്‍ യാത്രയ്ക്കായി മാറ്റിവെക്കാന്‍ സാധിക്കുമെങ്കില്‍ കൊല്ലത്തെ ഒരു ദിവസം ധൈര്യമായി ഇവിടേക്ക് വരാം. എല്ലാ ദിവസവും രാവിലെ 11.30 മണിക്ക് കൊല്ലം ബോട്ട് ജെട്ടിയില് നിന്നും ബോട്ട് യാത്ര ആരംഭിക്കും. ഇവിടുന്ന് അഷ്ടമുടി വീരഭദ്രസ്വാമിക്ഷേത്ര ബോട്ട് ജെട്ടി വഴി കോയിവിളയിലെത്തും തുടര്‍ന്ന് കല്ലടയാറ്റിലൂടെ കണ്ണങ്കാട്ടുകടവ് (മണ്‍റോത്തുരുത്ത്), പെരുങ്ങാലം ധ്യാനതീരം, ഡച്ചുപള്ളി, പെരുമണ്‍ പാലം, കാക്കത്തുരുത്തു വഴി പ്രാക്കുളം സാമ്ബ്രാണിക്കൊടിയിലെത്തും.

സാബ്രാണിക്കൊടിയില്‍ ഒരു മണിക്കൂര്‍ സമയം സഞ്ചാരികള്‍ക്ക് ചെലവഴിക്കാൻ കഴിയുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. അഷ്ടമുടി കായലിന്‍റെ നടുവിലെ തുരുത്തായ സാമ്ബ്രാണിക്കൊടി പ്രാക്കുളത്തിന്റെ തെക്കേയറ്റത്താണുള്ളത്.

ഈ തുരുത്തില്‍ അരക്കൊപ്പം വെള്ളത്തിലിറങ്ങി നില്‍ക്കാൻ സാധിക്കും. കായലിനു നടുവിലെ ഈ ഇടം കുറച്ചു നാളുകളായതേയുള്ളൂ യാത്രാ പട്ടികയില്‍ ഇടം നേടിയിട്ട്. ഇവിടുന്ന് തിരികെ നാലരയോടെ കൊല്ലത്ത് മടങ്ങിയെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ അഷ്ടമുടി കായലിന്‍റെ കാഴ്ചകള്‍ മാത്രമല്ല യാത്രയില്‍ വിശക്കുമ്ബോള്‍ കരിമീൻ ഉള്‍പ്പെടെ രുചികരമായ ഉച്ചഭക്ഷണവും ഇതില്‍ ലഭിക്കും. മീൻ കറി കൂട്ടി കുടുംബശ്രീ ഒരുക്കുന്ന ഊണിന് വെറും 100 രൂപ മാത്രമേ നല്കേണ്ടതുള്ളൂ. സ്നാക്സും യാത്രയില്‍ ലഭിക്കും.

അഷ്ടമുടി ബോട്ട് യാത്ര ടിക്കറ്റ് നിരക്ക്


സാധാരണക്കാരായ സഞ്ചാരികള്‍ക്ക് പോക്കറ്റ് കാലിയാക്കാതെ കൊല്ലത്ത് എവിടെ പോകണം എന്നതിനുത്തരമായി വളരെ കുറച്ചു കാലം കൊണ്ടുതന്നെ സീ അഷ്ടമുടി ബോട്ട് യാത്ര മാറിയിട്ടുണ്ട്. ഡബിള്‍ ഡെക്കര് ബോട്ടില്‍ 90 പേര്‍ക്കാണ് യാത്ര ചെയ്യാൻ സാധിക്കുക. താഴത്തെ ഡെക്കില്‍ 60 സീറ്റുകളും മുകളില്‍ 30 സീറ്റുകളുമുണ്ട്. താഴത്തെ നിലയില്‍ ഒരാള്‍ക്ക് 400 രൂപയും മുകളില്‍ 500 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

2023 മാര്‍ച്ച്‌ 10ന് ആരംഭിച്ച യാത്രയില്‍ 14,000 ആളുകള്‍ സഞ്ചരിച്ചിട്ടുണ്ട്. അരക്കോടിയോളെ രൂപ വരുമാനമായി ജലഗതാഗത വകുപ്പിന് ഇതില്‍ നിന്നും ലഭിച്ചിട്ടുമുണ്ട്. 1.9 കോടി രൂപ മുതല്‍ മുടക്കില്‍ ആണ് മാര്‍ച്ചില്‍ ബോട്ട് ഇറക്കിയത് സീ അഷ്ടമുടി ബോട്ട് യാത്ര ബുക്കിങ് സീ അഷ്ടമുടി യാത്രയെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണങ്ങള്‍ക്കും , ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും 9400050390 എന്ന നമ്ബരില്‍ ബന്ധപ്പെടാം.

STORY HIGHLIGHTS:Ashtamudi Boat Trip; You can roam around the lake for five hours

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker