Traval

സൗത്ത് ഇന്ത്യ മുഴുവൻ കറങ്ങി വരുന്ന ഒരു പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ്.(IRCTC)

കേരളത്തില്‍ നിന്നുള്ള സഞ്ചാരികള്‍ക്കായി സൗത്ത് ഇന്ത്യ മുഴുവൻ കറങ്ങി വരുന്ന ഒരു പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ്.

ഭാരത് ഗൗരവ് ട്രെയിനില്‍ പോകുന്ന യാത്രയില്‍ കൊട്ടാരങ്ങളും കോട്ടകളും മാത്രമല്ല, ബീച്ചും ഗുഹകളും എല്ലാം കണ്ട് തെക്കു പടിഞ്ഞാറൻ ഇന്ത്യയുടെ അത്ഭുത ലോകത്തെ പരിചയപ്പെടുവാൻ പറ്റിയ യാത്രയാണ്. ഭാരത് ഗൗരവ് സൗത്ത് വെസ്റ്റേണ്‍ ഹെറിറ്റേജ് ടൂര്‍ എന്നു പേരിട്ടിരിക്കുന്ന ഈ യാത്ര 11 രാത്രിയും 12 പകലും നീണ്ടു നില്‍ക്കുന്ന പാക്കേജാണ്. കൊച്ചുവേളിയില്‍ നിന്നാരംഭിക്കുന്ന യാത്രയില്‍ യാത്രക്കാര്‍ക്ക് കേരളത്തില്‍ കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശ്ശൂര്‍, ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ നിന്നും തമിഴ്നാട്ടില്‍ പോടന്നൂര്‍ ജംഗ്ഷന്‍, ഈറോഡ് ജങ്ഷന്‍, സേലം എന്നിവിടങ്ങളില്‍ നിന്നും കയറാം.

ഈ ഭാരത് ഗൗരവ് ടൂര്‍ പാക്കേജ് വഴി മൈസൂര്‍, ഹംപി, ഹൈദരാബാദ്, അജന്ത ഗുഹകള്‍, എല്ലോറ ഗുഹകള്‍ ഗോവ എന്നിവിടങ്ങളാണ് കാണുന്നത്. മൈസൂര്‍ – സെന്റ് ഫിലോമിന ചര്‍ച്ച്‌, ബൃന്ദാവൻ ഗാര്‍ഡൻസ്, ചാമുണ്ഡ ഹില്‍സ്, റെയില്‍ മ്യൂസിയം, മൈസൂര്‍ പാലസ്, ശ്രീരംഗപട്ടണം ഹംപി – ക്വീൻസ് ബാത്ത്, വിരൂപാക്ഷ ക്ഷേത്രം, ലോട്ടസ് മഹല്‍, വിത്തല ക്ഷേത്രം, തുംഗഭദ്ര ഡാം ഹൈദരാബാദ് – റാമോജി ഫിലിം സിറ്റി, ഗോല്‍ക്കൊണ്ട ഫോര്‍ട്ട്, ചാര്‍മിനാര്‍, സലാര്‍ജംഗ് മ്യൂസിയം, ഗോവ – ബോം ജീസസിന്റെ ബസിലിക്ക, സെ കത്തീഡ്രല്‍, മംഗുഷി ക്ഷേത്രം, കോള്‍വ ബീച്ച്‌ എന്നിങ്ങനെയാണ് ഈ സ്ഥലങ്ങളില്‍ കാണുന്ന പ്രധാന ഇടങ്ങള്‍.2024 ജനുവരി 17ന് ആരംഭിക്കുന്ന യാത്ര ജനുവരി 28ന് അവസാനിക്കും. മടക്ക യാത്രയില്‍ മംഗളൂരു ജങ്ഷൻ, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍ ജങ്ഷൻ, തൃശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, ചെങ്ങന്നൂര്‍, കൊല്ലം, കൊച്ചുവേളി എന്നീ സ്റ്റേഷനുകളില്‍ ഇറങ്ങാനാണ് സൗകര്യമുള്ളത്.

754 സീറ്റുകളാണ് ആകെ ലഭ്യമായിട്ടുള്ളത്. സ്ലീപ്പര്‍ ക്ലാസില്‍ 544 ഉം എസി ത്രീ ടയര്‍ കംഫോര്‍ട്ട് ക്ലാസില്‍ 210 സീറ്റുകളുണ്ട്. സ്ലീപ്പര്‍ ക്ലാസില്‍ മുതിര്‍ന്ന ആള്‍ക്ക് 21,600 രൂപയും 5-11 പ്രായത്തിലുള്ള കുട്ടിക്ക് 20,025 രൂപയുമാണ് നിരക്ക്. എസി കംഫോര്‍ട്ട് ക്ലാസില്‍ മുതിര്‍ന്ന ആള്‍ക്ക് 29,790 രൂപയും കുട്ടികള്‍ക്ക് 28,215 രൂപയുമാണ് നിരക്ക്.യാത്രയിലെ താമസം, മൂന്നു നേരം വെജിറ്റേറിയൻ ഭക്ഷണം, വിവിധ സ്ഥലങ്ങളിലേക്കുള്ള ട്രാൻസ്പോര്‍ട്ടേഷൻ, ട്രാവല്‍ ഇൻഷുറൻസ്, സെക്യൂരിറ്റി, ഐആര്‍സിടിസി ടൂര്‍ മാനേജര്‍ സൗകര്യം തുടങ്ങിയവ നിരക്കില്‍ ഉള്‍പ്പെടുന്നു. അതേ സമയം ടൂര്‍ ഗൈഡ്, വിവിധ സ്ഥലങ്ങളിലേക്കുള്ള പ്രവേശന നിരക്ക് തുടങ്ങിയവയ്ക്കുള്ള നിരക്ക് അവരവര്‍ വഹിക്കേണ്ടതാണ്.

STORY HIGHLIGHTS:(IRCTC) has introduced a package that roams all over South India.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker