ചോക്ലേറ്റില്‍ ചുരുളുകള്‍ ഇല്ല; ഉപഭോക്താവിന് 2 പൗണ്ട് നഷ്ടപരിഹാരമായി നല്കി മാര്‍സ് റിഗ്ലി
ലണ്ടൻ:മിനുസമാർന്ന ഉപരിതലമുള്ള ചോക്ലേറ്റ് ബാർ ലഭിച്ച ഉപഭോക്താവിന് നഷ്ടപരിഹാരം നല്കി പ്രമുഖ ചോക്ലേറ്റ് നിർമ്മാതാക്കളായ മാർസ് റിഗ്ലി.
ഐല്‍സ്ബറി സ്വദേശിയായ ഹാരി സീഗറിനാണ് കമ്ബനി നഷ്ടപരിഹാരം നല്‍കിയത്. ചോക്ലേറ്റിന്റെ ചിത്രം അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും, അത് വലിയ ചർച്ചയാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് കമ്ബനിയുടെ നടപടി.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ക്ലാസിക് കാർ ഷോ കാണുന്നതിനായി ബ്രിമിംഗ്ഹാമിലേക്ക് പോകും വഴി, ഓക്സ്ഫോർഡ്ഷെയറിലെ സർവ്വീസ് സ്റ്റേഷനില്‍ നിന്നാണ് ഹാരി മാർസിന്റെ ചോക്ലേറ്റ് ബാർ വാങ്ങിയത്. മാർസ് ചോക്ലേറ്റിന്റെ പ്രധാന ആകർഷണം ആണ് ഉപരിതലത്തിലുള്ള ചുരുളുകള്‍. എന്നാല്‍ ഹാരിയുടെ ചോക്ലേറ്റിന്റെ ഉപരിതലം മിനുസമുള്ളതായിരുന്നു. ഇത് കണ്ട് അതിശയിച്ച ഹാരി ചോക്ലേറ്റിന്റെ ചിത്രം പകർത്തി സമൂഹമാദ്ധ്യമത്തില്‍ പങ്കുവയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ ചുരുളുകള്‍ ഇല്ലാത്തതിന്റെ കാരണം അറിയുന്നതിനായി കമ്ബനിയെയും സമീപിച്ചു. പുതിയ പരീക്ഷണം ആണോ അതോ നിർമ്മാണത്തില്‍ സംഭവിച്ച പിഴവാണോ ഇതെന്ന് അറിയുകയായിരുന്നു ഹാരിയുടെ ലക്ഷ്യം.
സത്യാവസ്ഥ ബോദ്ധ്യപ്പെട്ട് കമ്ബനി ഹാരിയോട് മാപ്പ് ചോദിക്കുകയായിരുന്നു. തുടർന്ന് നഷ്ടപരിഹാരമായി 2 പൗണ്ട് ( 215) നല്കി. സംഭവത്തെക്കുറിച്ച് കമ്ബനിയെ അറിയിച്ചതില്‍ മാർസ് റിഗ്ലി ഹാരിയ്ക്ക് നന്ദി പറഞ്ഞു. സംഭവത്തില്‍ കമ്ബനി കൂടുതല്‍ അന്വേഷണം നടത്തുകയാണ്.
STORY HIGHLIGHTS:Mars Wrigley compensates customer for missing chocolate curls