Business

സോഫ്റ്റ് ഐസ്ക്രീം പാല്‍ ഉല്‍പന്നമല്ലെന്ന് ജിഎസ്ടി അതോറിറ്റി

സോഫ്റ്റ് ഐസ്ക്രീമിനെ ഒരു പാല്‍ ഉല്‍പന്നമായി കണക്കാക്കാൻ കഴിയില്ലെന്ന് ജിഎസ്ടി അതോറിറ്റി. അതുകൊണ്ടുതന്നെ 18 ശതമാനം ജിഎസ്ടി നല്‍കണമെന്ന് അതോറിറ്റി അറിയിച്ചു.

സോഫ്റ്റ് ഐസ്ക്രീം നിർമ്മിക്കുന്നത് പാലുകൊണ്ടല്ല, പഞ്ചസാരയാണ് ഇതിൻ്റെ പ്രധാന ചേരുവ. അതിനാല്‍ത്തന്നെ ഇതിന് പാല്‍ ഉല്‍പന്നങ്ങള്‍ക്ക് ചുമത്തുന്ന 5 ശതമാനം ജിഎസ്ടിയുടെ പരിധിയില്‍ പെടുത്താൻ കഴിയില്ലെന്ന് അതോറിറ്റി വ്യക്തമാക്കി.

വിആർബി കണ്‍സ്യൂമർ പ്രോഡക്‌ട്‌സ് എന്ന കമ്ബനി തങ്ങളുടെ ഉല്‍പ്പന്നമായ വാനില സോഫ്റ്റ് ഐസ്ക്രീമിനെ 5 ശതമാനം ജിഎസ്ടി ചുമത്തുന്ന ഉല്‍പ്പന്നങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താൻ അതോറിറ്റിക്ക് അപേക്ഷ നല്‍കിയിരുന്നു.

പ്രകൃതിദത്തമായ പാല്‍ ഘടകങ്ങളില്‍ നിന്നാണ് നിർമ്മിച്ചിരിക്കുന്നതെന്നും ഇതിന് 5 ശതമാനം ജിഎസ്ടി ഈടാക്കണമെന്നും കമ്ബനി വാദിച്ചു. ‘സ്വാഭാവിക പാല്‍ ഘടകങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഈ ഐസ്ക്രീമില്‍ ഉള്‍പ്പെടുന്നെന്നും അതില്‍ പഞ്ചസാരയോ മധുരമോ ചേർത്താലും ഇല്ലെങ്കിലും അത് പാലുത്പന്നമായിരിക്കും എന്ന കമ്ബനി പറഞ്ഞു.

എന്നാല്‍ ജിഎസ്ടി അതോറിറ്റി ഈ അവകാശവാദം നിരസിക്കുകയും ഉല്‍പ്പന്നത്തിൻ്റെ പ്രധാന ഘടകം പഞ്ചസാര ആണെന്നും അതായത് 61.2 ശതമാനം പഞ്ചസാര ആണെന്നും പാല്‍ പദാർഥങ്ങള്‍ അല്ലെന്നും വാദിച്ചു.

ഐസ്‌ക്രീമില്‍ സ്റ്റെബിലൈസറുകളും ഫ്ലേവറിംഗുകളും പോലുള്ള അഡിറ്റീവുകളും ചേർക്കുന്നു, ഇത് ‘സ്വാഭാവിക’ പാലുല്‍പ്പന്നങ്ങളുടെ വിഭാഗത്തില്‍ നിന്ന് ഈ ഐസ്‌ക്രീമിനെ ഒഴിവാക്കാൻ കാരണമാണെന്നും അതോറിറ്റി പറഞ്ഞു.

പാലുല്‍പ്പന്നങ്ങളെ ചൊല്ലി മുൻപും വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. പുളിപ്പിച്ച പാല്‍ ഉല്‍പന്നമായ ലസ്സിയെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയതായി നേരത്തെ എഎആർ പ്രഖ്യാപിച്ചിരുന്നു. ഫ്ലേവർഡ് പാലിന് 12% ജിഎസ്ടി ഏർപ്പെടുത്തിയിട്ടുണ്ട്.

STORY HIGHLIGHTS:GST authority says that soft ice cream is not a milk product

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker