sharemarket

മാധബി ബുച്ചിന്റെ ഔദ്യോഗിക വിവരങ്ങള്‍ പോലും പുറത്തുവിടാതെ സെബി

ഡൽഹി:സെബി ചെയർപേഴ്സണ്‍ മാധബി ബുച്ചിന്റെ ഔദ്യോഗിക വിവരങ്ങളും മറ്റും പുറത്തിവിടാതെ ഉരുണ്ടുകളിച്ച്‌ സെബി. വിവരാവകാശ നിയമം വഴി സമർപ്പിച്ച ചോദ്യങ്ങള്‍ക്ക് വിവരങ്ങള്‍ ലഭ്യമല്ല എന്ന മറുപടിയാണ് സെബി നല്‍കിയത്.

ലോകേഷ് ബത്ര എന്ന വിവരാവകാശ പ്രവർത്തകനാണ് ബുച്ചിന്റെ ഔദ്യോഗിക വിവരങ്ങളും ഏതൊക്കെ തർക്കങ്ങളില്‍ നിന്ന് മാധബി സ്വയം വിട്ടുനിന്നു എന്നതടക്കമുള്ള ചോദ്യങ്ങള്‍ ഉന്നയിച്ച്‌ സെബിയെ സമീപിച്ചത്. സെബി ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട തിയതി, അതേ സമയത്ത് സമർപ്പിച്ച, കുടുംബാംഗങ്ങള്‍ അടക്കമുള്ളവരുടെ സാമ്ബത്തിക രേഖകളുടെ വിശദശാംശങ്ങള്‍ തുടങ്ങിയവയും ലോകേഷ് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇവയൊന്നും കയ്യിലില്ല എന്ന മറുപടിയാണ് സെബി നല്‍കിയത്. ബുച്ച്‌ എന്തൊക്കെ വിഷയങ്ങളില്‍ നിന്ന് വിട്ടുനിന്നു എന്നതിന്റെ വിവരങ്ങള്‍ കയ്യിലില്ല എന്നുപറഞ്ഞ സെബി കുടുംബാംഗങ്ങള്‍ അടക്കമുള്ളവരുടെ വിവരങ്ങള്‍ പുറത്തുവിടുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും മറുപടി നല്‍കി.
മാധബി ബുച്ചിനെതിരെ ഗുരുതുര ആരോപണങ്ങളാണ് നേരത്തെ അമേരിക്കൻ റിസർച്ച്‌ സ്ഥാപനമായ ഹിൻഡൻബർഗ് പുറത്തുവിട്ടത്.

അദാനി ഗ്രൂപ്പും മാധബി ബുച്ചും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും ഇതിനാലാണ് ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങളില്‍ സുപ്രീം കോടതി ഉത്തരവിട്ട അന്വേഷണം സെബി പൂർത്തിയാക്കാത്തതെന്നുമായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍ 24 അന്വേഷണങ്ങളില്‍ 23 എണ്ണവും പൂർത്തിയായെന്നും അവസാന അന്വേഷണം ഉടൻ പൂർത്തീകരിക്കുമെന്നും വാർത്താകുറിപ്പിലൂടെ സെബി വ്യക്തമാക്കിയിരുന്നു. വ്യക്തിപരമായ ആരോപണങ്ങള്‍ക്ക് ചെയർപേഴ്സണ്‍ മറുപടി പറഞ്ഞിട്ടുണ്ടെന്നും വാർത്താ കുറിപ്പില്‍ പറയുന്നു. ഒന്നര വർഷമായിട്ടും അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർ‌ട്ടില്‍ സെബി അന്വേഷണം പൂർത്തിയാക്കിയിട്ടില്ല.

STORY HIGHLIGHTS:SEBI did not release even the official information of Madhabi Buch

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker