sharemarket

ബിറ്റ്‌കോയിൻ ഖനനത്തിലെ ലോക ശക്തികളില്‍ റഷ്യ

ബിറ്റ്‌കോയിൻഖനനത്തിലെ ലോക ശക്തികളില്‍ റഷ്യ പ്രധാനിയായി മാറി എന്ന് വിദേശ മാധ്യമ റിപ്പോർട്ടുകള്‍.

2023ല്‍ മാത്രം 54,000 ബിറ്റ് കോയിൻ ഖനനം ചെയ്തിട്ടുണ്ടെന്ന് ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറം (ഇഇഎഫ്/EEF) പ്ലീനറിയില്‍ റഷ്യൻ പ്രസിഡന്റ് പുടിൻ പറഞ്ഞു. ഇത് സൈബീരിയയിലെ ഊർജ്ജമുപയോഗിച്ചാണ് നേടിയത് എന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സൈബീരിയയിലെ ബിറ്റ് കോയിൻ ഖനനം രാജ്യത്തിൻ്റെ വികസനത്തിന് തടസ്സം ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. കാരണം, ധാരാളം ഊർജം ആവശ്യമുള്ള ഒരു മേഖലയാണ് ബിറ്റ് കോയിൻ ഖനനം.

2023-ല്‍ റഷ്യ ഏകദേശം 54,000 ബിറ്റ് കോയിൻ ഖനനം ചെയ്തു നികുതിയായി 55 കോടി ഡോളർ നേടി. ഇനിയും ഈ കണക്കുകള്‍ ഗണ്യമായി വളരുമെന്നാണ് പുടിന്റെ പ്രതീക്ഷ.

ക്രിപ്‌റ്റോ കറൻസിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും റഷ്യ കൂടുതല്‍ താല്‍പ്പര്യം ഇപ്പോള്‍ കാണിക്കുന്നുണ്ട്. അടുത്തിടെ, ക്രിപ്‌റ്റോകറൻസി ഖനനം നിയമവിധേയമാക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു നിയമത്തിന് പുടിൻ അംഗീകാരം നല്‍കുകയും രാജ്യാന്തര പേയ്‌മെന്റുകള്‍ക്കായി ക്രിപ്‌റ്റോകറൻസി ഉപയോഗിക്കുന്നതിന് അനുവാദം നല്‍കുകയും ചെയ്തു.

പാശ്ചാത്യ ലോകത്തില്‍ നിന്നുള്ള ഉപരോധങ്ങള്‍ മൂലം റഷ്യ ഒറ്റപ്പെട്ടിരിക്കുന്നതിനാല്‍ യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള ശ്രമമാണ് ഇങ്ങനെ നടത്തുന്നത്.

2022-ല്‍ ക്രിപ്‌റ്റോകള്‍ക്ക് സമ്ബൂർണ നിരോധനം ഏർപ്പെടുത്തിയ രാജ്യത്തിൻ്റെ മുൻ തീരുമാനത്തില്‍ നിന്ന് നേരെ എതിരാണ് ഇപ്പോഴത്തെ ക്രിപ്റ്റോകറൻസികളോടുള്ള റഷ്യയുടെ മനോഭാവം.

എന്നാല്‍ ക്രിപ്റ്റോ പ്രവർത്തനങ്ങള്‍ രാജ്യത്തിൻ്റെ സാമൂഹിക വികസനത്തിന് തടസമാകരുതെന്ന് പുടിൻ ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ട്.

STORY HIGHLIGHTS:Russia Among World Powers in Bitcoin Mining

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker