Businesssharemarket

ഗള്‍ഫില്‍ നിന്ന് 16,800 കോടി സമാഹരിക്കാൻ അദാനി ഗ്രൂപ്പ്

കടം പെരുകി വരുന്നതിനിടയില്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് ധനസമാഹരണത്തിന് ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി എന്റർപ്രൈസസിന്റെ നീക്കം.

അബൂദബി ഇൻവെസ്റ്റ്മെന്റ് അതോറിട്ടി, ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിട്ടി എന്നിവയില്‍ നിന്നും മറ്റുമായി 200 കോടി ഡോളർ (16,800 കോടി രൂപ) സമാഹരിക്കാനുളള ചർച്ചകള്‍ നടക്കുന്നുവെന്നാണ് വിവരം.

മൂലധന നിക്ഷേപത്തിനും ചില കടബാധ്യതകള്‍ തീർക്കാനും ഈ പണം ഉപയോഗിക്കുകയാണ് ഉദ്ദേശം. സ്ഥാപന നിക്ഷേപകർക്കായി ഇതിനായുള്ള ഓഹരി വില്‍പന ഈ മാസാവസാനത്തോടെ നടന്നേക്കുമെന്നും സൂചനയുണ്ട്.

പറ്റിയ സ്ഥാപനങ്ങളെ കണ്ടെത്തി 16,600 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതി മെയ് 28ന് നടന്ന കമ്ബനി ബോർഡ് യോഗം അംഗീകരിച്ചിരുന്നു. അദാനി എനർജി സൊല്യൂഷൻസ് കമ്ബനി ജൂലൈ അവസാനം ഇത്തരത്തില്‍ സ്ഥാപന നിക്ഷേപകർക്ക് ഓഹരി വിറ്റു.

100 കോടി ഡോളറാണ് ഇതുവഴി സമാഹരിച്ചത്. ഇന്ത്യയിലെ വിവിധ മ്യൂച്വല്‍ ഫണ്ട് കമ്ബനികളും നോമുറ, ബ്ലാക് റോക്ക് പോലുള്ള വിദേശ സ്ഥാപനങ്ങളുമാണ് സഹകരിച്ചത്.

അദാനി എന്റർപ്രൈസസ് ചെറുകിട നിക്ഷേപകരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച്‌ 800 കോടി രൂപ സമാഹരിച്ചത് കഴിഞ്ഞ മാസമാണ്.

അതേസമയം, അദാനി എന്റർപ്രൈസസിന്റെ കടബാധ്യത കഴിഞ്ഞ സാമ്ബത്തിക വർഷം 32,590 കോടിയില്‍ നിന്ന് 43,718 കോടി രൂപയായി വളർന്നു. 5,000 കോടിയുടെ ഹ്രസ്വകാല വായ്പകള്‍ക്ക് പുറമെയാണിത്.

പുറത്തു നിന്നുള്ള വായ്പ 29,511 കോടിയില്‍ എത്തിനില്‍ക്കുന്നു

STORY HIGHLIGHTS:Adani Group to raise Rs 16,800 crore from Gulf

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker