ആകാംക്ഷ അവസാനിപ്പിച്ച് iPhone 16, iPhone 16 Plus വിപണിയിലെത്തി. ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന iPhone 16 സീരീസ് ലോഞ്ച് ചെയ്തു.
നാല് മോഡലുകളാണ് സീരീസില്‍ ഉള്‍പ്പെടുന്നത്.
ഇവയിലെ ബേസിക് മോഡലുകളാണ് iPhone 16, iPhone 16 Plus. ടോപ്പ് എൻഡ് മോഡലുകളായി ഐഫോണ്‍ ഐഫോണ്‍ 16 പ്രോ, Pro Max എന്നിവയുമെത്തി. വിവിധ സ്റ്റോറേജ് ഓപ്ഷനുകളും ഐഫോണ്‍ 16 സീരീസ് ഫോണുകള്‍ക്കുണ്ട്.
ഐഫോണ്‍ 16 സീരീസുകളുടെ വില്‍പ്പന ആരംഭിക്കുന്നത് സെപ്തംബർ 11-നാണ്. വൈകുന്നേരം 5.30 മുതല്‍ വില്‍പ്പന ആരംഭിക്കും. നിങ്ങള്‍ക്ക് ഫോണ്‍ പ്രീ-ബുക്ക് ചെയ്യാം. ഇന്ത്യക്കാർക്ക് ആപ്പിള്‍ ഇന്ത്യ വെബ്സൈറ്റിലൂടെ ഓർഡർ ചെയ്യാനാകും.
ആപ്പിള്‍ സ്റ്റോറുകളിലും യൂണികോണ്‍ പോലുള്ള സൈറ്റുകളിലും പ്രീ-ഓർഡർ ചെയ്യാനാകും.
ആപ്പിൾ ലോഞ്ച് ചടങ്ങിലെ ശ്രദ്ധാകേന്ദ്രം iPhone 16 Pro Max-ലായിരുന്നു.
അതിന് കാരണം ലോകം ഉറ്റുനോക്കുന്ന ആപ്പിള്‍ ഐഫോണ്‍ ടെക്നോളജി തന്നെയായിരുന്നു.
മുൻ വേരിയന്റുകളിലൊന്നും ഇല്ലാത്ത പെർഫോമൻസ് പ്രോ മാക്സിലുണ്ട്.
iPhone 16 Pro മോഡലുകള്‍ സവിശേഷത.
It’s Glowtime ചടങ്ങില്‍ ഐഫോണ്‍ 16 പ്രോ, പ്രോ മാക്സ് പുറത്തിറക്കി. ഐഫോണ്‍ 16 പ്രോ മാക്‌സില്‍ ഏറ്റവും പുതിയ A18 Pro SoC നല്‍കിയിരിക്കുന്നു. Apple ഇന്റലിജൻസ് ഫീച്ചറും വലിയ സ്ക്രീനുമാണ് പ്രോ മോഡലുകളിലെ സവിശേഷത.
എന്താണ് iPhone 16 Pro, പ്രോ മാക്സിന്റെ സ്പെഷ്യാലിറ്റി?
ഇന്നുവരെ വന്നതിലെ ഏറ്റവും വികസിതമായ മോഡലാണ് പ്രോ മാക്സ്. ഇത് ആപ്പിളിന്റെ ടോപ്പ് എൻഡ് മോഡലാണ്. ഐഫോണ്‍ 16 പ്രോ, പ്രോ മാക്സ് എന്നിവയും ആപ്പിള്‍ സീരീസില്‍ എത്തിച്ചു.
കൂടുതല്‍ ബ്രൈറ്റ്നെസ്സും കനം കുറഞ്ഞതുമായ ഫോണുകളാണിവ. ആപ്പിള്‍ ഇന്റലിജൻസ് ഫീച്ചർ ഇതില്‍ ലഭ്യമാണ്. ഇതിലെ ബാറ്ററി പവറിലും റാമിലും പ്രധാന അപ്ഗ്രേഡുകളും അവതരിപ്പിച്ചു.
ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണികള്‍ക്കായിട്ടാണ് ഐഫോണ്‍ 16 സീരീസ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഫ്ലിപ്പ്കാർട്ട്, ആമസോണ്‍, ആപ്പിള്‍ സ്റ്റോർ, മറ്റ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവ വഴി ഈ ഫോണുകള്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തും. ഐഫോണ്‍ 16ൻ്റെ പ്രാരംഭ വില 799 ഡോളർ (79,900 രൂപ), ഐഫോണ്‍ 16 പ്ലസിൻ്റെ വില 899 ഡോളർ (89,900 രൂപ) എന്നിങ്ങനെ ആണ്. ഈ വിലകള്‍ യുഎസ് മാർക്കറ്റിനുള്ളതാണ്. ഇന്ത്യയിലെ വില വിശദാംശങ്ങള്‍ ആപ്പിള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
പതിവിന് വിപരീതമായി ഒട്ടനവധി നവീകരണങ്ങള്‍ സ്റ്റാന്റേർഡ്, പ്ലസ് മോഡലുകളിലേക്കും ആപ്പിള്‍ കൊണ്ടുവന്നിരിക്കുന്നു എന്നതാണ് ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ് മോഡലുകളെ ശ്രദ്ധേയമാക്കുന്നത്. “എയ്‌റോസ്‌പേസ്-ഗ്രേഡ് അലുമിനിയം” ഉപയോഗിച്ച് നിർമ്മിച്ചതും പുതിയ കളർ-ഇൻഫ്യൂസ്ഡ് ബാക്ക്‌ഗ്ലാസ് ഫീച്ചർ ചെയ്യുന്നതുമായ ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ് എന്നിവ അള്‍ട്രാമറൈൻ, ടീല്‍, പിങ്ക്, വെള്ള, കറുപ്പ് നിറങ്ങളില്‍ എത്തുന്നു.
സെക്കൻഡ് ജെൻ 3nm സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആപ്പിളിൻ്റെ ഏറ്റവും പുതിയ A18 ചിപ്‌സെറ്റാണ് ഐഫോണ്‍ 16 (iPhone 16 ), ഐഫോണ്‍ 16 പ്ലസ് മോഡലുകള്‍ നല്‍കുന്നത്. 2 പെർഫോമൻസ് കോറുകളും 4 എഫിഷ്യൻസി കോറുകളും ഫീച്ചർ ചെയ്യുന്ന 6-കോർ സിപിയുമായാണ് A18 ചിപ്പ് വരുന്നത്. A16 Bionic-നെ അപേക്ഷിച്ച് iPhone 16 30 ശതമാനം വേഗത്തിലുള്ള പെർഫോമൻസ് ഇത് വാഗ്ദാനം ചെയ്യുന്നു.
ഐഫോണ്‍ 16 ന് 6.1 ഇഞ്ച് ഡിസ്‌പ്ലേയുണ്ട്, ഐഫോണ്‍ 16 പ്ലസ് 6.7 ഇഞ്ച് വലിയ സ്‌ക്രീനാണ് വാഗ്ദാനം ചെയ്യുന്നത്. രണ്ട് മോഡലുകള്‍ക്കും 2000nits പീക്ക് ബ്രൈറ്റ്നസ് ഉണ്ട്. സ്റ്റാൻഡേർഡ് മോഡലുകളിലേക്കും ആപ്പിള്‍ ആക്ഷൻ ബട്ടണ്‍ അവതരിപ്പിച്ചു എന്നതാണ് മറ്റൊരു വലിയ പ്രത്യേക. വിവിധ ഫീച്ചറുകള്‍ വേഗത്തില്‍ ആക്‌സസ് ചെയ്യാൻ ഈ ബട്ടൻ സഹായിക്കും.
കൂടാതെ, ഐഫോണ്‍ 16 ഒരു പുതിയ ക്യാമറ കണ്‍ട്രോള്‍ ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. അത് ഓണ്‍/ഓഫ് സ്വിച്ചിന് താഴെ വലതുവശത്ത് സ്ഥിതി ചെയ്യുന്ന സ്ക്രീനില്‍ ഒരു വിരല്‍ സ്ലൈഡുചെയ്‌ത് സെറ്റ് ചെയ്യാൻ അനുവദിക്കുന്നു. ഒരൊറ്റ ക്ലിക്ക് ക്യാമറ തുറക്കുന്നു, രണ്ടാമത്തെ ക്ലിക്ക് ഒരു ഫോട്ടോ എടുക്കുന്നു, അത് പിടിച്ചാല്‍ ഒരു വീഡിയോ റെക്കോർഡ് ചെയ്യാൻ തുടങ്ങും. ക്യാമറ കണ്‍ട്രോളില്‍ വിപുലമായ ടച്ച് ജസ്റ്റേഴസ് പിന്തുണയും ഉണ്ട്,
48 മെഗാപിക്സല്‍ മെയിൻ ക്യാമറയുമായാണ് ഐഫോണ്‍ 16 എത്തുന്നത്. അത് 48 എംപി, 12 എംപി ഫോട്ടോകള്‍ സംയോജിപ്പിച്ച് വ്യക്തമായ 24 എംപി ഇമേജായി നല്‍കുന്നു. സെൻസറിൻ്റെ മധ്യഭാഗത്തുള്ള 12MP ഉപയോഗിച്ച് 2x ടെലിഫോട്ടോ സൂം ഓപ്ഷനും മികച്ച ലോ-ലൈറ്റ് ഷോട്ടുകള്‍ക്കായി വേഗതയേറിയ f/1.6 അപ്പേർച്ചറും ഇതിലുണ്ട്.
ഡോള്‍ബി വിഷൻ HDR ഉപയോഗിച്ച് 4K60 വീഡിയോ ഷൂട്ട് ചെയ്യാം, പുതിയ 12MP അള്‍ട്രാ-വൈഡ് ക്യാമറയ്ക്ക് വലിയ അപ്പർച്ചറും വലിയ പിക്സലുകളും ഉണ്ട്, ഇത് 2.6x കൂടുതല്‍ ബ്രൈറ്റ്നസ് നല്‍കുന്നു. ƒ/1.9 അപ്പേർച്ചറുള്ള 12MP ട്രൂഡെപ്ത് ഫ്രണ്ട് ക്യാമറയും ഈ ഫോണുകളിലുണ്ട്. ഐഫോണ്‍ 16, 16 പ്ലസ് മോഡലുകള്‍ തമ്മില്‍ ഡിസ്പ്ലേ വലിപ്പത്തിലാണ് പ്രധാനമായും വ്യത്യാസപ്പെട്ടിരിക്കുന്നത്.
128GB, 256GB, 512GB സ്റ്റോറേജ് ഓപ്ഷനുകളില്‍ ഈ മോഡലുകള്‍ ലഭ്യമാകും. ത്രെഡ് നെറ്റ്‌വർക്കിംഗ് സാങ്കേതികവിദ്യ, 25W- 30W വരെ അഡാപ്റ്റർ, USB-C ഫാസ്റ്റ് ചാർജിംഗ്, ലിഥിയം-അയണ്‍ ബാറ്ററി, IP68, സ്റ്റീരിയോ സ്പീക്കറുകള്‍, 5G എന്നീ ഫീച്ചറുകള്‍ ഈ ഫോണുകളിലുണ്ട്. ഐഫോണ്‍ 16 മോഡല്‍ 147.6×71.6×7.80mm വലിപ്പവും 170g ഭാരവും ഉള്ളതാണ്. പ്ലസ് മോഡല്‍ 160.9×77.8×7.80mm വലിപ്പത്തില്‍ 199g ഭാരത്തോടെ എത്തുന്നു.
ഐഫോണ്‍ 16ന്റെ 128GB വേരിയന്റിന് 79,900 രൂപയും, 256GB വേരിയന്റിന് 89,900 രൂപയും 512GB വേരിയന്റിന് 1,09,900 രൂപയും വിലവരും. ഐഫോണ്‍ 16 പ്ലസിന്റെ 128GB വേരിയന്റ് 89,900 രൂപ, 256GB വേരിയന്റ് 99,900 രൂപ, 512GB വേരിയന്റ് 1,19,900 രൂപ വിലകളിലെത്തുന്നു. apple.com/store വഴിയും Apple Store ആപ്പിലും ലഭ്യമാകും, സെപ്റ്റംബർ 20 മുതല്‍ വില്‍പ്പനയും 13-ന് 5:30PM (IST) മുതല്‍ പ്രീ-ഓർഡറും ആരംഭിക്കും.
STORY HIGHLIGHTS:iPhone 16 Plus utuc i soko ingey thum pa anyonga.